CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 16 Seconds Ago
Breaking Now

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവിശാസ്ത്രി തുടരും

അഭിമുഖത്തില്‍ രവി ശാസ്ത്രിക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചെന്ന് സമിതി ചെയര്‍മാന്‍ കപില്‍ ദേവ് അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിലവിലെ കോച്ച് രവിശാസ്ത്രി തുടരും. രണ്ടായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖത്തില്‍ രവി ശാസ്ത്രിക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചെന്ന് സമിതി ചെയര്‍മാന്‍ കപില്‍ ദേവ് അറിയിച്ചു. ഇത്രയും അപേക്ഷകളില്‍ നിന്ന് ആറു പേരുടെ അന്തിമ പട്ടിക ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു. മുന്‍ ന്യൂസിലാന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസന്‍ രണ്ടാമതും, ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി മൂന്നാമതും എത്തി.

ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ അഭിപ്രായം തേടിയില്ലെന്ന് കപില്‍ ദേവ് അറിയിച്ചു.രവി ശാസ്ത്രി, മൈക്ക് ഹെസ്സന്‍, ടോം മൂഡി, മുന്‍ അഫ്ഗാനിസ്താന്‍പരിശീലകനും വിന്‍ഡീസ് താരവുമായിരുന്ന ഫില്‍ സിമ്മണ്‍സ്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് പരിശീലകന്‍ റോബിന്‍ സിംഗ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുത് എന്നിവരായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.കപില്‍ ദേവ് അദ്ധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിക്കാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ചുമതല. മുന്‍ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.