CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 5 Seconds Ago
Breaking Now

സ്വാതന്ത്ര്യം വട്ടപ്പൂജ്യം; പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം സേവനത്തില്‍ രോഷം ജനിപ്പിക്കുന്ന കാര്യം വെളിപ്പെടുത്തി ഗ്രാന്റ് ഫ്‌ളവര്‍; സുരക്ഷയ്ക്കും യാതൊരു ഉറപ്പില്ല

ജനങ്ങള്‍ സൗഹൃദം പുലര്‍ത്തുന്നവരാണെങ്കിലും സ്വാതന്ത്ര്യം ഇല്ലാത്തതും, സുരക്ഷാ പ്രശ്‌നങ്ങളുമാണ് പാകിസ്ഥാനില്‍ താമസിക്കുമ്പോള്‍ ഏറ്റവും ചൊടിപ്പിക്കുന്ന ഘടകങ്ങളെന്ന് ഗ്രാന്റ് ഫ്‌ളവര്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനൊപ്പം അഞ്ച് വര്‍ഷത്തോളം ബാറ്റിംഗ് കോച്ചായി സേവനം നല്‍കിയ ഗ്രാന്റ് ഫ്‌ളവറിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് കഴിഞ്ഞ ആഴ്ചയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനം കൈക്കൊള്ളുന്നത്. ഇതിന് പിന്നാലെയാണ് മുന്‍ പാക് ബാറ്റിംഗ് കോച്ച് ആ രാജ്യത്തെ തന്റെ ജീവിതം സംബന്ധിച്ച് തുറന്നുപറച്ചില്‍ നടത്തുന്നത്. 

ജനങ്ങള്‍ സൗഹൃദം പുലര്‍ത്തുന്നവരാണെങ്കിലും സ്വാതന്ത്ര്യം ഇല്ലാത്തതും, സുരക്ഷാ പ്രശ്‌നങ്ങളുമാണ് പാകിസ്ഥാനില്‍ താമസിക്കുമ്പോള്‍ ഏറ്റവും ചൊടിപ്പിക്കുന്ന ഘടകങ്ങളെന്ന് ഗ്രാന്റ് ഫ്‌ളവര്‍ വ്യക്തമാക്കി. 2014 മുതല്‍ പാക് ടീമിന്റെ ബാറ്റിംഗ് കോച്ചായിരുന്നു ഗ്രാന്റ് ഫ്‌ളവറിന് പുതിയ കോണ്‍ട്രാക്ട് നല്‍കാതെ വന്നതോടെയാണ് പുറത്തുപോകേണ്ടി വന്നത്. 2019 ലോകകപ്പില്‍ ടീം സെമി കാണാതെ മടങ്ങിയതോടെ കോച്ചിംഗ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ പൂര്‍ണ്ണമായി പുറത്താക്കിയിരുന്നു. 

2009ല്‍ ശ്രീലങ്ക ടീം ബസിന് നേരെ ഭീകരാക്രമണം ഉണ്ടായ ശേഷം ചുരുക്കം അന്താരാഷ്ട്ര ടീമുകള്‍ മാത്രമാണ് പാകിസ്ഥാനില്‍ പര്യടനത്തിന് എത്തിയത്. ചില മുന്‍ താരങ്ങളുടെ പിന്നില്‍ നിന്നുള്ള കുത്തും, ടിവി ചാനലുകളിലും പത്രക്കാരും, പിസിബിയിലെ രാഷ്ട്രീയവും പ്രശ്‌നങ്ങളാണ്. ബാബര്‍ ആസം ആണ് ഗ്രാന്റ് ഫ്‌ളവറിന് ഏറ്റവും ഇഷ്ടപ്പെട്ട പാക് ബാറ്റ്‌സ്മാന്‍. 

ഇന്ത്യയെ 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ തകര്‍ത്തതാണ് ഏറ്റവും വലിയ വ്യക്തിഗത നേട്ടമായി കാണുന്നത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.