CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 23 Seconds Ago
Breaking Now

അമേരിക്കയില്‍ അഭയാര്‍ത്ഥിത്വം തേടിയ ഇന്ത്യക്കാരന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ നിരാഹാരത്തില്‍; ബലം പ്രയോഗിച്ച് മൂക്കിലൂടെ പൈപ്പ് കടത്തി ഭക്ഷണം നല്‍കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ഇമിഗ്രന്റ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുന്നതായി രണ്ടാഴ്ച മുന്‍പാണ് തനിക്ക് വിവരം ലഭിച്ചതെന്ന് അറ്റോണി പറയുന്നു.

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ എത്തുന്ന നല്ലൊരു ശതമാനം ആളുകളും പോലീസ് പിടിയിലായി ഇമിഗ്രന്റ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ എത്തുകയാണ് ചെയ്യുന്നത്. ഭക്ഷണവും, ചികിത്സയും പോലും കിട്ടാത്ത അവസ്ഥയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിരാഹാരം കിടക്കുന്നവരെ നിര്‍ബന്ധിതമായി ഭക്ഷണം കഴിക്കുന്നതായി വെളിപ്പെടുത്തല്‍ വരുന്നത്. 3 തവണ മൂക്കില്‍ പൈപ്പിട്ട് മെഡിക്കല്‍ സ്റ്റാഫ് നിര്‍ബന്ധിതമായി ഫീഡിംഗ് നല്‍കിയെന്ന് ഇന്ത്യക്കാരന്‍ അറ്റോണി ലിന്‍ഡ കൊര്‍ചാഡോ മുന്‍പാകെ വ്യക്തമാക്കി. 

ഇമിഗ്രന്റ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുന്നതായി രണ്ടാഴ്ച മുന്‍പാണ് തനിക്ക് വിവരം ലഭിച്ചതെന്ന് അറ്റോണി പറയുന്നു. ഇന്ത്യയില്‍ നിന്നുമുള്ള അഭയാര്‍ത്ഥി അപേക്ഷകന്‍ മൂക്കില്‍ ട്യൂബുകളുമായി വീല്‍ചെയറിലാണ് എത്തിയത്. വളരെയേറെ വേദനാജനകമായ അവസ്ഥയിലാണ് ഇന്ത്യക്കാരന്‍ എത്തിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഇതേക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഇമിഗ്രേഷന്‍ & കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിസമ്മതിച്ചു. എല്‍ പാസോ പ്രൊസസിംഗ് സെന്ററില്‍ നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുന്നത് കസ്റ്റഡിയില്‍ കഴിയുന്നവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം കൊണ്ടാണെന്നാണ് ഐസിഇ നല്‍കുന്ന വിശദീകരണം. ഇന്ത്യയില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയാകുമെന്ന് ഭയന്നാണ് താന്‍ അമേരിക്കയില്‍ അഭയാര്‍ത്ഥിത്വം തേടുന്നതെന്നാണ് 35കാരനായ യുവാവിന്റെ വാദം. 

നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുന്നത് യുഎന്‍ നിയമങ്ങള്‍ പ്രകാരം പീഡനത്തിന് തുല്യമാണ്. ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അഭയാര്‍ത്ഥികള്‍ നിരാഹാരം കിടക്കുന്നുവെന്ന് മാത്രമാണ് യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.