CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes Ago
Breaking Now

സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള അവാര്‍ഡ്; തൊട്ടടുത്ത ദിവസം 17000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടിയില്‍

ഒരാളെ ചൂഷണം ചെയ്ത് 17000 രൂപ കൈക്കൂലി വാങ്ങുന്നതിന് ഇടെയാണ് ഇയാള്‍ പിടിയിലായത്.

'മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍', എന്ന് കുറിച്ചത് വെറുതെയല്ലെന്ന് പലവിധ സംഭവങ്ങളിലൂടെ നമ്മള്‍ മനസ്സിലാക്കിയ കാര്യമാണ്. തെലങ്കാനയിലെ ഈ പോലീസുകാരന്റെയും അവസ്ഥ വിഭിന്നമല്ല. സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള അവാര്‍ഡ് നേടിയതിന് തൊട്ടടുത്ത ദിവസമാണ് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി ഈ പോലീസുകാരന്‍ മാറിയത്. 17000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടിക്കപ്പെട്ടതോടെയാണ് അവാര്‍ഡിന്റെ അഭിമാനം പൊളിഞ്ഞുവീണത്. 

ആത്മാര്‍ത്ഥതയും, കഠിനാധ്വാനവും പരിഗണിച്ചാണ് തെലങ്കാന സര്‍ക്കാര്‍ പോലീസ് കോണ്‍സ്റ്റബിള്‍ പള്ളെ തിരുപ്പതി റെഡ്ഡിക്ക് മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നല്‍കിയത്. സംസ്ഥാന മന്ത്രി എസ്പിയെ സാക്ഷിയാക്കി നല്‍കിയ അവാര്‍ഡിന്റെ മഹിമയ്ക്ക് പക്ഷെ 24 മണിക്കൂര്‍ മാത്രമായിരുന്നു ആയുസ്സ്. 

തൊട്ടടുത്ത ദിവസം അഴിമതി വിരുദ്ധ സേനയുടെ വലയില്‍ റെഡ്ഡി കുടുങ്ങി. ഒരാളെ ചൂഷണം ചെയ്ത് 17000 രൂപ കൈക്കൂലി വാങ്ങുന്നതിന് ഇടെയാണ് ഇയാള്‍ പിടിയിലായത്. തെലങ്കാനയിലെ മാഹ്ബുബ്‌നഗര്‍ ജില്ലയിലെ ഐടൗണ്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു റെഡ്ഡി ഈ സമയത്ത് ജോലി ചെയ്തിരുന്നത്. 

ട്രാക്ടര്‍ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളമായി രമേഷ് എന്ന വ്യക്തിയോട് റെഡ്ഡി കൈക്കൂലി ചോദിക്കുന്നു. ഒടുവില്‍ അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിച്ച് വിവരം അറിയിച്ചതോടെയാണ് റെഡ്ഡി കുരുങ്ങിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.