CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 7 Minutes 38 Seconds Ago
Breaking Now

വിമാനയാത്രയില്‍ വിസ്‌കി അടിച്ച് പൂസായി; എയര്‍ഹോസ്റ്റസിന്റെ മുഖം ഇടിച്ച് തകര്‍ത്തു; പിടികൂടാന്‍ എത്തിയ പോലീസിനെ കടിച്ചു; ഒടുവില്‍ ജയിലിലുമായി!

മറ്റ് യാത്രക്കാരെ കൂടി അപകടത്തില്‍ ചാടിച്ച പെരുമാറ്റത്തിനാണ് കോടതി ഇയാള്‍ക്ക് 20 മാസം ശിക്ഷ വിധിച്ചത്.

മദ്യപിച്ചാല്‍ വയറ്റില്‍ കിടക്കണം എന്ന് പറയുന്നത് വെറുതെയല്ല, അല്ലെങ്കില്‍ ഇയാളെ പോലെ ജയിലില്‍ കിടക്കാനാകും യോഗം! ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നിന്നും മൊറൊക്കോയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ വിമാനം പിടിച്ച 32കാരന്‍ ആഡം വിറ്റിംഗ്ഹാമാണ് മദ്യപിച്ച് പുലിവാല് പിടിച്ചത്. വിമാനയാത്രക്കിടെ കാബിന്‍ ക്രൂവിന്റെ മുഖത്ത് ഇടിച്ച ഇയാള്‍ ഒരു പോലീസുകാരനെ കടിക്കുകയും ചെയ്തു. ഈ കുറ്റങ്ങള്‍ക്ക് ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. 

വിസ്‌കി അടിച്ച് ലക്കുകെട്ടതോടെയാണ് വിമാനത്തില്‍ ആഡമിന്റെ പെരുമാറ്റം മോശമായത്. അടുത്തിരുന്ന സഹയാത്രികനോടായിരുന്നു ആദ്യത്തെ പ്രകടനം. സഹയാത്രികനെ ഇടിക്കുകയും, മറ്റൊരു സ്ത്രീയുടെ സംസാരത്തെ പരിഹസിക്കുകയും ചെയ്ത വിഷയത്തില്‍ ഇടപെടാന്‍ എത്തിയ കാബിന്‍ ക്രൂവിനെ ഇയാള്‍ കൈയേറ്റം ചെയ്യുകയും ചെയ്തു. 

ട്രോളിയില്‍ നിന്നും കൂടുതല്‍ മദ്യം കൈക്കലാക്കാനുള്ള ശ്രമത്തിനിടെയാണ് റയാന്‍എയര്‍ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ മുഖത്ത് പിടിച്ച് തള്ളിയത്. ഇടിയേറ്റ യാത്രക്കാരന്റെ ഒരു പല്ല് പോയെന്നും കോടതിയില്‍ വിശദീകരിക്കപ്പെട്ടു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ മറ്റ് യാത്രക്കാര്‍ ഭയചകിതരായാണ് ഇരുന്നത്. വിമാനം നിലത്തിറങ്ങിയ ശേഷം പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ആഡം കടിച്ച് പരുക്കേല്‍പ്പിച്ചത്. 

മറ്റ് യാത്രക്കാരെ കൂടി അപകടത്തില്‍ ചാടിച്ച പെരുമാറ്റത്തിനാണ് കോടതി ഇയാള്‍ക്ക് 20 മാസം ശിക്ഷ വിധിച്ചത്. ആയിരക്കണക്കിന് ഉയരത്തില്‍ വിമാനം പറക്കുമ്പോള്‍ മറ്റ് യാത്രക്കാരെ കൂടിയാണ് ആഡം ഭയപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.