CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 19 Seconds Ago
Breaking Now

കാമുകിയെ കൊന്നുതിന്ന നരഭോജി ബ്രിട്ടീഷ് തെരുവില്‍ തിരിച്ചെത്തി; വിശ്വസിക്കാന്‍ കഴിയാതെ ഇരയുടെ കുടുംബം ഭയാശങ്കയില്‍; അയല്‍വാസിയുടെ പൂര്‍വ്വചരിത്രം അറിയാതെ ഈസ്റ്റ് ലണ്ടന്‍ ഫ്‌ളാറ്റിലെ അയല്‍ക്കാര്‍

രണ്ട് കവര്‍ച്ചകളില്‍ പ്രതിയായി ഇരിക്കുമ്പോഴാണ് രണ്ട് മക്കളുടെ അമ്മയായ കാരണിനെ ഹെറോയിന്‍ അടിമയായ ഡ്യൂറാന്റ് കൊലപ്പെടുത്തിയത്

കോസ്റ്റാ കാനിബാള്‍ എന്ന് കുപ്രശസ്തി നേടിയ കൊലപാതകി ബ്രിട്ടീഷ് തെരുവുകളിലേക്ക് തിരിച്ചെത്തി. കാമുകിയെ കൊന്നുതിന്നതായി അട്ടഹസിച്ചാണ് നരഭോജിക്ക് ഈ പേര് ലഭിച്ചത്. 12 വര്‍ഷക്കാലം സ്‌പെയിനില്‍ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ഇപ്പോള്‍ 60 വയസ്സുള്ള പോള്‍ ഡ്യൂറന്റ് ബ്രിട്ടനിലേക്ക് തിരിച്ചെത്തിയത്. ഈസ്റ്റ് ലണ്ടനിലെ ഫ് ളാറ്റില്‍ ഇയാളുടെ പൂര്‍വ്വചരിത്രം അറിയാതെയാണ് അയല്‍വാസികളുടെ താമസം. 

കാമുകി കാരണ്‍ ഡ്യൂറെല്ലാണ് ഇയാളുടെ വെറിക്ക് ഇരയായത്. തങ്ങളുടെ പ്രിയപ്പെട്ടവളെ കൊന്നുതിന്ന വ്യക്തി ബ്രിട്ടനിലെ തെരുവുകളില്‍ സസുഖം വാഴുന്നുവെന്ന വാര്‍ത്ത കാരണിന്റെ ബന്ധുക്കളെ ഞെട്ടിക്കുകയാണ്. 'ഇതൊരു ദുസ്വപ്‌നം പോലെയാണ്. കാരണിന്റെ മൃതശരീരം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. ദയനീയമായ മരണവും, ഒരുപാട് ചോദ്യങ്ങളും ബാക്കിയാണ്. ഈ അവസ്ഥ നേരിട്ട് ജീവിക്കുമ്പോള്‍ കൊലപാതകി തെരുവില്‍ വീണ്ടും ഇറങ്ങിയത് എങ്ങിനെ സഹിക്കാന്‍ കഴിയും? കൊന്നതായി സമ്മതിച്ചവന്‍ സ്വതന്ത്രമായി പുറത്തിറങ്ങിയാല്‍ എങ്ങിനെ ശരിയാകും', കാരണിന്റെ കുടുംബവുമായി അടുപ്പമുള്ള ശ്രോതസ്സ് ചോദിക്കുന്നു. 

രണ്ട് കവര്‍ച്ചകളില്‍ പ്രതിയായി ഇരിക്കുമ്പോഴാണ് രണ്ട് മക്കളുടെ അമ്മയായ കാരണിനെ ഹെറോയിന്‍ അടിമയായ ഡ്യൂറാന്റ് കൊലപ്പെടുത്തിയത്. 2004-ലാണ് എസെക്‌സില്‍ നിന്നുമുള്ള 41-കാരിയായ വിവാഹമോചിതയെ ഇയാള്‍ കണ്ടുമുട്ടിയത്. നല്ലൊരു ജീവിതം കിട്ടുമെന്ന് കരുതി കാരണ്‍ ഡ്യൂറന്റിനൊപ്പം നീങ്ങി. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം പോലീസ് ഇവരുടെ ഫ് ളാറ്റില്‍ എത്തുമ്പോള്‍ രക്തവും, കത്തിയും, മാംസത്തിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. മൃതശരീരം കണ്ടതുമില്ല. 

കാമുകിയെ കൊലപ്പെടുത്തി മൃതശരീരം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴിക്കാന്‍ പറ്റുന്ന ഭാഗങ്ങള്‍ കഴിച്ചെന്നാണ് ഡ്യൂറന്റ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ അവകാശവാദം കോടതിയില്‍ നിഷേധിച്ച പ്രതിക്ക് 12 വര്‍ഷം ശിക്ഷ ലഭിച്ചു. 2010-ല്‍ ബ്രിട്ടനില്‍ ശിക്ഷ പൂര്‍ത്തിയാക്കാനെത്തിയ ഇയാള്‍ എട്ട് വര്‍ഷവും, എട്ട് മാസവും കവര്‍ച്ചകള്‍ക്ക് ശിക്ഷയും അനുഭവിച്ചു. കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ഇയാള്‍ ടവര്‍ ഹാംലെറ്റ്‌സില്‍ താമസമാക്കിയത്. 

അയല്‍വാസിയുടെ ചരിത്രം പുറത്തുവന്നതോടെ അയല്‍ക്കാരാണ് ഇപ്പോള്‍ ആശങ്കയിലാകുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.