CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 58 Seconds Ago
Breaking Now

നടി ജിയാഖാന്റെ മരണം ആത്മഹത്യ തന്നെയോ ; ഡോക്യുമെന്ററി ഒരുങ്ങുന്നു

നടി ജിയാ ഖാന്റ മരണം സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ജിയാ ഖാന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കേസ് അന്വേഷണത്തിനൊടുവില്‍ സിബിഐ വ്യക്തമാക്കിയത്. എന്നാല്‍ സിബിഐയുടെ നിലപാടിനെതിരെ ജിയാ ഖാന്റെ അമ്മ രംഗത്ത് എത്തിയിരുന്നു.  ഏറ്റവുമൊടുവില്‍ 2018 ജനുവരിയില്‍, ജിയയുടെ കാമുകനായിരുന്ന നടന്‍ സൂരജ് പഞ്ചോളിക്ക് എതിരെ മുംബയിലെ കോടതി ആത്മഹത്യപ്രേരണക്കുറ്റം ചാര്‍ജ് ചെയ്യുകയും ചെയ്!തിരുന്നു. ജിയാ ഖാന്റെ മരണം സംബന്ധിച്ച കാര്യങ്ങള്‍ പ്രമേയമായി ഒരു ഡോക്യുമെന്ററി ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബ്രിട്ടിഷ് സംവിധായകനാണ് ജിയാ ഖാന്റെ മരണം പ്രമേയമായി സിനിമയൊരുക്കുന്നത് എന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളുടെ സീരിസ് ആയാകും ഡോക്യുമെന്ററി ഒരുക്കുക. 2013 ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ  മുംബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള അത്മഹത്യ കുറിപ്പും അവിടെ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി  ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്!തു. 

ലണ്ടനില്‍ 1988 ഫെബ്രുവരി 20ന് ആയിരുന്നു ജിയയുടെ ജനനം. ബോളിവുഡ് നടിയായിരുന്ന റാബിയയുടെ മകളായ ജിയ പതിനെട്ടാം വയസ്സില്‍ വെള്ളിത്തിരയില്‍ അരങ്ങേറി. നഫീസ എന്ന ജിയയുടെ തുടക്കം സ്വപ്തുല്യമായിരുന്നു. അമിതാഭ് ബച്ചനെ പ്രധാനകഥാപാത്രമാക്കി രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ നിശബ്!ദില്‍ ആയിരുന്നു ആദ്യമായി ജിയ വേഷമിട്ടത്. ഒരു ഗാനവും ചിത്രത്തിനായി ജിയ ആലപിച്ചിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ജിയയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചു.

നിശബ്!ദിനു ശേഷം, ആമിര്‍ ഖാന്‍ നായകനായ ഗജിനിയിലും ജിയ വേഷമിട്ടു. 2010ല്‍ അക്ഷയ് കുമാര്‍ നായകനായി പുറത്തിറങ്ങിയ ഹൗസ് ഫുള്‍ ആയിരുന്നു അവസാന ചിത്രം.25ാം വയസില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.