Breaking Now

വിശന്നപ്പോള്‍ ബാറില്‍ കയറി പാല്‍ വേണമെന്ന് മൂന്നു വയസുകാരി !

ബാറില്‍ കയറി പാല്‍ വാങ്ങാന്‍ ഇരുന്ന മകളുടെ വീഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

വിശന്നാല്‍ കുട്ടികളില്‍ ഭൂരിഭാഗവും വാശിപിടിക്കുകയാണ് പതിവ്. എന്നാല്‍ മൂന്നുവയസ്സുകാരി മില ആന്‍ഡേഴ്‌സണ്‍ അങ്ങനെയല്ല. സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ് മിലയെ. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം. മാതാപിതാക്കളായ ബെന്‍, സോഫി എന്നിവര്‍ക്കൊപ്പമാണ് മിയയെത്തിയത്. പുറത്ത് കറങ്ങാനിറങ്ങിയ ബെന്നും സോഫിയും മിലയ്ക്കുള്ള പാല്‍ എടുക്കാന്‍ മറന്നു. സ്വിമ്മിങ് പൂളില്‍ ഇറങ്ങുന്നതിനിടെ മിലയ്ക്ക് വിശന്നു. പാല്‍ ഇല്ലെന്ന് മനസിലായതോടെ മില പൂളില്‍ നിന്ന് കയറി. പൂളിന് അടുത്തുള്ള ബാറില്‍ കയറി ഒരു കുപ്പിയില്‍ പാല്‍ വേണമെന്ന് പറഞ്ഞു. ഇവിടെ പാല്‍ ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല്‍ ആണെങ്കിലും മതിയെന്ന് മില പറയുന്നു.

ബാറില്‍ കയറി പാല്‍ വാങ്ങാന്‍ ഇരുന്ന മകളുടെ വീഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

ഏതായാലും ബാര്‍ ജീവനക്കാര്‍ അവള്‍ക്കൊരു ഗ്ലാസ് പാല്‍ നല്‍കി, ബെന്‍ കുറിച്ചു. മൂന്നുവയസ്സുകാരി സോഷ്യല്‍മീഡിയയില്‍ പ്രിയങ്കരിയായി കഴിഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.