CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 20 Minutes 19 Seconds Ago
Breaking Now

നെഞ്ച് തകര്‍ക്കും ചിത്രങ്ങള്‍; കീമോതെറാപ്പി കഴിഞ്ഞ നാല് വയസ്സുള്ള സഹോദരന്‍ ടോയ്‌ലെറ്റില്‍ നില്‍ക്കുമ്പോള്‍ പുറംതടവി നല്‍കി 5 വയസ്സുകാരി; എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിക്കുമ്പോള്‍ കണ്ണ് നിറച്ച് ലോകം

ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ കുടുംബം ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്താനാണ് അമ്മ ചിത്രങ്ങള്‍ പുറത്തുവിട്ടത്

ഈ ചിത്രങ്ങള്‍ കണ്ടാല്‍ അല്‍പ്പമെങ്കിലും മനുഷ്യത്വം ഉള്ളില്‍ അവശേഷിക്കുന്നുവെങ്കില്‍ അറിയാതെ കണ്ണുനിറയും. ക്യാന്‍സര്‍ രോഗബാധയെ നേരിടുന്ന മകന്റെ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്ന സഹോദരിയുടെ ചിത്രങ്ങളാണ് ഒരു അമ്മ നെഞ്ചുതകര്‍ത്ത് കൊണ്ട് പുറത്തുവിട്ടത്. നാലും, അഞ്ചും വയസ്സ് മാത്രമാണ് കുട്ടികളുടെ പ്രായം എന്നതാണ് ഇതില്‍ ഏറെ അത്ഭുതകരമായ വസ്തുത. 

രണ്ടാം വയസ്സിലാണ് ബെക്കെറ്റ് ബര്‍ജിന് കടുത്ത ലിംഫോബ്ലാസ്റ്റിക് ലൂകെമിയ ഉള്ളതായി 2018 ഏപ്രിലില്‍ തിരിച്ചറിയുന്നത്. ഇതിന് ശേഷം മാസങ്ങളോളം കീമോതെറാപ്പിയുമായി ആ കുഞ്ഞ് ആശുപത്രിയില്‍ ചെലവഴിച്ചു. ജനുവരിയില്‍ അമ്മ കാറ്റ്‌ലിന്‍ ബര്‍ഗ് പകര്‍ത്തിയ ചിത്രങ്ങളിലാണ് മനംപുരട്ടലുമായി ടോയ്‌ലറ്റ് സീറ്റിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്ന സഹോദരന്റെ പുറംതടവി അഞ്ച് വയസ്സുകാരി ഓബ്‌റെ ഒപ്പം നില്‍ക്കുന്നത്. 

14 മാസത്തെ പ്രായക്കൂടുതല്‍ മാത്രമാണ് ഉള്ളതെങ്കിലും ഇളയ സഹോജരന്റെ കൈകള്‍ കഴുകി, ബെക്കെറ്റിനെ കിടക്കയിലേക്ക് നയിക്കാനും ഓബ്‌റെ മടികാണിച്ചില്ല. അമ്മയെ സഹായിക്കാന്‍ ടോയ്‌ലെറ്റ് കഴുകാന്‍ പോലും അവള്‍ തയ്യാറായി. കൂട്ടുകാര്‍ക്കൊപ്പം പുറത്ത് കളിക്കാന്‍ ഓടുന്നത് ഒഴിവാക്കി വീട്ടില്‍ ബെക്കെറ്റിന് സമീപം ഇരിക്കാനാണ് മകള്‍ ശ്രദ്ധിച്ചതെന്ന് അമ്മ പറയുന്നു. 

ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ കുടുംബം ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്താനാണ് 28-കാരിയായ അമ്മ ചിത്രങ്ങള്‍ പുറത്തുവിട്ടത്. യുഎസിലെ ടെക്‌സാസില്‍ നിന്നുള്ളതാണ് ഈ കുടുംബം. കീമോതെറാപ്പിക്ക് പുറമെ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, പ്ലേറ്റ്‌ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ എന്നിവയും കടന്നാണ് ബെക്കെറ്റ് വീട്ടില്‍ തിരിച്ചെത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.