CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 31 Minutes 1 Seconds Ago
Breaking Now

ഒരുമയുടെ ഓണാഘോഷത്തിന് ഒരുങ്ങി യുബിഎംഎ ; ആഘോഷം സെപ്തംബര്‍ 14 ശനിയാഴ്ച സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററില്‍

ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നല്ലൊരു ദിവസമായി ഇക്കുറിയും ഓണാഘോഷം മാറട്ടെ....

ഓണപാട്ടും പൂവിളികളുമായി മറ്റൊരു ഓണാഘോഷം കൂടി. പ്രവാസി മലയാളികള്‍ക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷമെന്നു പറയാം ഓണാഘോഷം. കാരണം ഏവരും ഒന്നിച്ച് ഓണക്കളികളും ഓണസദ്യയും ഒക്കെയായി ആസ്വദിക്കുന്ന ദിവസമാണിത്. യൂണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും ഗംഭീരമായി നടത്തുകയാണ്.

യുബിഎംഎയുടെ 8ാമത് ഓണാഘോഷം ബ്രിസ്‌റ്റോള്‍ സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുന്നു.പൂക്കളമില്ലാത്ത ഓണാഘോഷം ഇല്ലല്ലോ. മനോഹരമായ ഒരു പൂക്കളം ഒരുക്കിയാണ് രാവിലെ ആഘോഷം തുടങ്ങുന്നത്. ആഘോഷത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഓണസദ്യയാണ്. ഏവരും ചേര്‍ന്നൊരുക്കുന്ന ഓണസദ്യ എല്ലാവര്‍ഷത്തേയും പോലെ ഇക്കുറിയും ആസ്വദിക്കാം.

മാവേലിയെ വരവേറ്റ് കൊണ്ടുവരലാണ് പിന്നീട്. വേദിയില്‍ നിലവിളക്കു കൊളുത്തി കലാപരിപാടികള്‍ ആരംഭിക്കും. പിന്നീട് യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അണിയിച്ചൊരുക്കുന്ന മനോഹരമായ നൃത്ത വിരുന്നും പിന്നീട് ആസ്വദിക്കാം. ക്ലാസിക്കല്‍ നൃത്തവും മറ്റ് നൃത്തരൂപങ്ങളും പാട്ടും യുബിഎംഎയുടെ സ്‌പെഷ്യല്‍ സ്‌കിറ്റും പരിപാടിയുടെ ഭാഗമാണ്.

ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നല്ലൊരു ദിവസമായി ഇക്കുറിയും ഓണാഘോഷം മാറട്ടെ....

ഏവരേയും ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി യുബിഎംഎ പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ് , സെക്രട്ടറി ജോണ്‍ ജോസഫ് എന്നിവരറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.