CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 58 Seconds Ago
Breaking Now

ഓണകളികളില്‍ ആവേശം കൊണ്ട് വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ; പൂക്കളമിട്ടും വടംവലിച്ചും ആഘോഷമാക്കി ഈ ഓണവും

മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു കാഴ്ചക്കാര്‍ക്കും ഓരോ മത്സരവും.

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ 15ാമത്തെ ഓണം ശനിയാഴ്ച സിന്‍ഡന്‍ അക്കാദമി ഹാളില്‍ വച്ച് ആഘോഷിച്ചു. ഓണം കലാപരിപാടികളില്‍ മാത്രമല്ല കായിക മത്സരങ്ങളില്‍ കൂടി ഉള്‍പ്പെടുത്തിയതോടെ മറ്റ് അസോസിയേഷനുകളേക്കാള്‍ ആസ്വാദ്യകരമായി ഡബ്യു എംഎയുടെ ഓണാഘോഷം.

രാവിലെ വിവിധ ഏരിയകളില്‍ നിന്നുള്ള വാശിയേറിയ പൂക്കള മത്സരം നടന്നു.ഇതിന് ശേഷം വാശിയേറിയ വടം വലി മത്സരമായിരുന്നു. ആവേശത്തോടെ ഏവരും കളത്തിലിറങ്ങിയതോടെ ഓണാഘോഷത്തിന്റെ ഒലി എങ്ങും മുഴങ്ങി. പല റീജിയണില്‍ നിന്നുള്ളവരുടേയും വനിതകളുടേയും വാശിയേറിയ വടംവലി മത്സരം നടന്നു. മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു കാഴ്ചക്കാര്‍ക്കും ഓരോ മത്സരവും.

പിന്നീട് സാദിഷ്ടമായ ഓണ സദ്യ നടന്നു. ഇതിനിടയില്‍ തന്നെ ഓണക്കളികളും നടത്തി.കലാ കായിക മത്സരങ്ങളാണ് പരിപാടിയെ വ്യത്യസ്തമാക്കിയത്. പഞ്ചഗുസ്തി, മിഠായി പെറുക്കല്‍, കസേരകളി, കര-കുളം, തുടങ്ങിയ മത്സരങ്ങള്‍ പുതുതലമുറയിലെ കുട്ടികള്‍ക്ക് സമ്മാനിച്ചത് വ്യത്യസ്തമായ മുഹൂര്‍ത്തങ്ങളാണ്.എല്ലാ പ്രായവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. 

പിന്നീട് കലാ വിരുന്നുകള്‍ നടന്നു.. പൊതു സമ്മേളനത്തിന്റെ ഭാഗമായി ഡബ്ല്യു എംഎയുടെ ഓപ്പണിങ് ഡാന്‍സോടെയാണ് പരിപാടിയ്ക്ക് തുടക്കമായത്. ഓപ്പണിങ് ഡാന്‍സിന്റെ കേരള തനിമ വിളിച്ചോതുന്ന നൃത്ത രൂപങ്ങളായിരുന്നു.ഇതിനിടയിലൂടെ  സിന്‍ഡന്‍സ് സ്റ്റാര്‍സ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേറ്റു. മാവേലിയുടെ മുന്നില്‍ സിന്‍ഡന്‍സ് സ്റ്റാര്‍സ് നല്ലൊരു മേള പെരുക്കം തീര്‍ത്തു. ഏവര്‍ക്കും പിന്നീട് മാവേലി ഓണാശംസകള്‍ നേര്‍ന്നു.

ബ്യുഎംഎ ഓണാഘോഷങ്ങളില്‍ ഡോ. അജിമോള്‍ പ്രദീപ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അജിമോള്‍ പ്രദീപിന്റെ നേതൃത്വത്തില്‍ സ്റ്റം സെല്ലിന്റെ ഡോണറാകുന്നതിനെ കുറിച്ച് അവബോധം നടത്തി ഇതിന്റെ ആവശ്യകത മനസിലാക്കി. ഇതിനുള്ള സൗകര്യം പുറത്തൊരുക്കിയിരുന്നു.

സിന്‍ഡന്റെ സ്വന്തം റോയ് സ്റ്റീഫന്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ പരിപാടികള്‍ അരങ്ങിനെ ആവേശം കൊള്ളിച്ചു. കോല്‍ക്കളിയും ഒപ്പനയും തിരുവാതിരയും സിനിമാറ്റിക് ഡാന്‍സുമെല്ലാം വേദിയില്‍ അരങ്ങേറി. വൈകീട്ട് എട്ടു മണി വരെ ആകര്‍ഷകമായ പരിപാടികള്‍ നടന്നു.

ഓണാഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ യത്‌നിച്ച വാസുകി വഹീശന്‍, ജൂലിയ ജോര്‍ജ്ജ്, അലിന സജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ഡബ്യുഎംഎ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ജിബു ജോര്‍ജ്ജ്, ജോബി ജോസ്, ജോര്‍ജ്ജ് കുര്യാക്കോസ് എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി. ഡബ്യുഎംഎ അക്കാഡമിക്‌സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ജിസിഎസ്ഇ 2019ല്‍ മികച്ച നേട്ടം കൊയ്ത മേഘാ ജോര്‍ജ്ജിനും, എ ലെവല്‍ 2019ലെ നേട്ടത്തിന് ആല്‍വിന്‍ സജിക്കും വിതരണം ചെയ്തു.

 

ഡബ്യൂ എംഎ പ്രസിഡന്റ് ജിജി വിക്ടര്‍ ഏവര്‍ക്കും നന്ദി അറിയിച്ചു.


ബെറ്റര്‍ ഫ്രെയിംസ് യു കെ യുടെ രാജേഷ് നടേപ്പിള്ളിയെടുത്ത ചിത്രങ്ങള്‍ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.