CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 40 Minutes 17 Seconds Ago
Breaking Now

സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ 'ഓണോത്സവം 2019 പ്രൗഢ ഗംഭീരമായി കൊണ്ടാടി

ലെസ്റ്റര്‍: യു  കെ യിലെ ആല്മീയസാംസ്‌കാരികസാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ 'ഓണോത്സവം 2019 ' പ്രൗഢ ഗംഭീരമായി. മലയാളക്കരയിലെ  പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സില്‍ അനുഭവമാക്കിമാറ്റിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും, കലാ ചാതുര്യവും, ഒത്തൊരുമയും STFSC ലെസ്റ്ററിന്റെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി. 

പതിറ്റാണ്ടുകളായി ലെസ്റ്റര്‍ പാര്‍ലിമെന്റ് പ്രതിനിധിയായും, ബ്രിട്ടീഷ് രാഷ്ട്രീയസാമൂഹ്യനയതന്ത്ര രംഗങ്ങളില്‍ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കകുകയും, ന്യുന പക്ഷ വിഭാഗത്തിനായി ശക്തമായ നിലപാടുണര്‍ത്തുകയും ചെയ്തുപോരുന്ന കീത്ത് വാസ് M P, ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് വികാരിയും, ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരിജനറാളുമായ മോണ്‍.ജോര്‍ജ്ജ് ചേലക്കല്‍ എന്നിവര്‍ STFSC ന്റെ ഓണോത്സവത്തില്‍   മുഖ്യാതിഥികളായി പങ്കു ചേര്‍ന്നു.

ഓണാഘോഷങ്ങളില്‍ ഇന്ത്യയിലും ബ്രിട്ടനിലുമായി പങ്കെടുക്കുവാന്‍ ലഭിച്ച അവസരങ്ങളില്‍ ഹൃദയത്തില്‍ തട്ടിയ ആനന്ദവും, അസൂയാവഹമായ ഒത്തൊരുമയും, അവാച്യമായ സംസ്‌കാരിക സമ്പന്നതയും, മലയാള മനസ്സുകളിലെ സ്‌നേഹോഷ്മളതയും മറ്റെല്ലാ ആഘോഷങ്ങളെക്കാളും വേറിട്ടതായും, അര്‍ത്ഥപൂര്‍ണ്ണമായ അനുഭവവുമായതും കീത്ത് വാസ് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ ഓര്‍മ്മിച്ചു.സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംശിക്കുന്നതായും കീത്ത് വാസ് പറഞ്ഞു.

ദേശീയ സ്‌നേഹവും സാഹോദര്യവും തത്വസംഹിതകളില്‍  അന്തര്‍ ലയിച്ചിരിക്കുന്ന നന്മയുടെ പര്യായങ്ങളായ ഓണം പോലുള്ള ആഘോഷങ്ങള്‍  അവാച്യമായ സ്‌നേഹത്തിന്റെ നീരുറവയാണെന്നും കാലഘട്ടത്തില്‍ പ്രതീക്ഷയും സ്വപ്നങ്ങളും നല്‍കുന്ന നേരിന്റെയും നെറിവിന്റെയും  ഒരുത്സവമാണിതെന്നും ജോര്‍ജ് ചേലക്കല്‍ അച്ചന്‍  അനുസ്മരിച്ചു. ആല്മീയ വിശ്വാസത്തിന്റെ കുടക്കീഴില്‍ നിന്ന് കൊണ്ട് സാംസ്‌കാരിക തലത്തിലും സാമൂഹിക തലത്തിലും  പ്രതിബദ്ധത പുലര്‍ത്തുകയും ദേശീയ സ്‌നേഹത്തോടൊപ്പം സാഹോദര്യ മൈത്രിപുലര്‍ത്തുകയും ചെയ്യുന്ന നന്മയുടെ പ്രവര്‍ത്തനങ്ങള്‍ STFSC ല്‍ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നതായും ജോര്‍ജ്ജ് അച്ചന്‍ അഭിപ്രായപ്പെട്ടു.  

 

ക്ലബംഗങ്ങള്‍ തന്നെ പാകം ചെയ്ത  കേരളത്തനിമയില്‍ സമ്പന്നവും വിഭവ സമൃദ്ധവും ഏറെ ആസ്വദിക്കുകയും ചെയ്ത ഓണ സദ്യ ഏവരുടെയും രുചികൂട്ടായത് ഈ ആഘോഷത്തിലെ ഹൈലൈറ്റായി.

ക്ലബ്ബിലെ വനിതാംഗങ്ങള്‍  ചേര്‍ന്ന് മനോഹരമായ ഓണപ്പൂക്കളം ഇട്ടുകൊണ്ട് നാന്ദി കുറിച്ച 'ഓണോത്സവം 2019' ആഘോഷം കൊട്ടും കൊരവയും, ആര്‍പ്പു വിളികളുമായി എഴുന്നള്ളിയെത്തിയ മഹാബലിയുടെ ആഗമനത്തോടെ ആവേശഭരിമായി.  അഞ്ജലിറ്റ  ജോസഫ് ഈശ്വര ഗാനം ആലപിച്ചുകൊണ്ട് ആഘോഷത്തിന് ആല്മീയ നിറവ് പകര്‍ന്നു. ആഘോഷത്തിലേക്ക് വിശിഷ്ടാതിഥികള്‍ക്കും, ക്ലബ്ബ് അംഗങ്ങള്‍ക്കും ഹൃദ്യമായ സ്വാഗതം എല്‍ന സ്റ്റാന്‍ലി ആശംശിച്ചു. വിശിഷ്ടാതിഥികളുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിനും, സന്ദേശങ്ങള്‍ക്കും കൂടാതെ ആഘോഷം വര്‍ണ്ണാഭമാക്കിയ ഓരോ വ്യക്തികള്‍ക്കും ലിയോണ്‍ ജോര്‍ജ്ജ് അകൈതവമായ  നന്ദി പ്രകാശിപ്പിച്ചു.

മാവേലി മന്നനെ വരവേല്‍ക്കാന്‍ ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയുമായി നടത്തിയ സ്വീകരണവും ആഘോഷവും STFSC കുടുംബാംഗങ്ങള്‍ക്ക്  ഉത്സവ പ്രതീതിയുണര്‍ത്തുകയായിരുന്നു.  

മാവേലി മന്നനോടൊപ്പം വിശിഷ്ടാഥിതികളും ചേര്‍ന്നു  നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ഗംഭീരമായ തുടക്കമായി. ലിയോ സുബിന്‍ ബൊക്കെ നല്‍കി മുഖ്യാതിഥിയായ കീത്ത് വാസ് എംപിയെ  സ്വീകരിച്ചു. ടോയല്‍ ടോജോ നല്‍കിയ ഓണ സന്ദേശം അനുസ്മൃതികളുണര്‍ത്തുന്നതും, ഹൃദ്യവുമായി. 

തുടര്‍ന്ന് അരങ്ങേറിയ കലാ വിരുന്നില്‍ STFSC കുട്ടികളും അംഗങ്ങളും ചേര്‍ന്നു അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികച്ച കലാ പരിപാടികളും, ഓണക്കളികളും ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ മികവുറ്റതാക്കിയ അവതരണങ്ങള്‍, കലാകാരന്മാരും കലാകാരികളും  ചേര്‍ന്ന് അവതരിപ്പിച്ച വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍, നാടോടി നൃത്തം, ഓണ പാട്ട്, തിരുവാതിര, നാടന്‍ പാട്ട് ഡാന്‍സ്

എന്നിവ ആഘോഷത്തെ ഏറെ ആകര്‍ഷകമാക്കി.

കോവന്‍ട്രി മേളപ്പെരുമയുടെ കലാകാര്‍ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷത്തെ  വര്‍ണ്ണാഭമാക്കി. ശിങ്കാരിമേളത്തിന്റെ താളപ്പെരുമ സമ്മാനിച്ച ആവേശത്തിന്റെ പിരിമുറുക്കവും, നൃത്തതാളങ്ങളുടെ ചുവടുവെപ്പുകളും ഏവരെയും ആനന്ദലഹരിയില്‍ ആറാടിച്ചു. 

സുബിന്‍ തോമസ്, സന്തോഷ് മാത്യു, ഷിബു, ജോമി ജോണ്‍, ജോബി  എന്നിവര്‍ ആഘോഷത്തിന് നേതൃത്വം വഹിച്ചു. സ്റ്റാന്‍ലി പൈമ്പിള്ളി (ലൈഫ് ലൈന്‍), പ്രിന്‍സ് (ഒക്കിനാവന്‍ ഷോരന്‍ റിയു, കരാട്ടെ ) എന്നിവര്‍  പ്രായോജകരായിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ടിന് അഭിലാഷ് പോളും, ഓണ സദ്യക്കു ജോസഫ് ജോസ്, അബ്രാഹം ജോസ്, വിജയ്, ബിറ്റോ, ജിജി എന്നിവരും നേതൃത്വം നല്‍കി.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സരങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ കീത്ത് വാസ് വിതരണം ചെയ്തു. വൈകുന്നേരം ഒമ്പതര മണിയോടെ ഗംഭീരമായ ഓണോത്സവം സമാപിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.