CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 55 Minutes 11 Seconds Ago
Breaking Now

കശ്മീരില്‍ ഇന്ത്യയുടെ നിലപാടാണ് ശരി; പാകിസ്ഥാന്‍ സംശയിക്കേണ്ട രാജ്യം; ഇന്ത്യക്കൊപ്പം നിലയുറപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

അവരുടെ നാട്ടില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ',ഇയു പാര്‍ലമെന്റ് അംഗം ഫുള്‍വിയോ മാര്‍ട്ടുസെല്ലോ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് വീണ്ടും നയതന്ത്ര വിജയം. ന്യൂഡല്‍ഹിയുടെ നിലപാട് ശരിവെച്ച് രംഗത്ത് വന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പാകിസ്ഥാനെ സംശയിക്കേണ്ട രാജ്യമായി വിലയിരുത്തി. ലോകത്തിലെ മഹത്തായ ജനാധിപത്യ രാജ്യമെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച ഇയു ആ രാജ്യം വര്‍ഷങ്ങളായി നേരിട്ട ഭീകരപ്രവര്‍ത്തനങ്ങളുടെ കണക്ക് കൂടി പരിശോധിക്കാനും ആവശ്യപ്പെട്ടു. 

'പാകിസ്ഥാന്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദികള്‍ സുഖമായി രക്തപങ്കിലമായ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്ന ഇടമാണ് പാകിസ്ഥാന്‍. യൂറോപ്പിലും ഇത് നടപ്പാക്കി. അവരുടെ നാട്ടില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ',ഇയു പാര്‍ലമെന്റ് അംഗം ഫുള്‍വിയോ മാര്‍ട്ടുസെല്ലോ പറഞ്ഞു. 

'ഇന്ത്യ ലോകത്തിലെ മഹത്തായ ജനാധിപത്യമാണ്. ഇന്ത്യയില്‍ നടന്നിട്ടുള്ള വിവിധ ഭീകരാക്രമണങ്ങളെക്കുറിച്ച് പരിശോധിക്കണം. ഈ ഭീകരര്‍ ചന്ദ്രനില്‍ നിന്നും ഇറങ്ങിയവരല്ല. അവര്‍ അയല്‍രാജ്യത്ത് നിന്നുമാണ് അവര്‍ എത്തുന്നത്. നമ്മള്‍ ഇന്ത്യയെ പിന്തുണയ്ക്കണം', മറ്റൊരു ഇയു അംഗം റൈസാര്‍ഡ് സാര്‍നെക്കി ചൂണ്ടിക്കാണിച്ചു. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടിന് ലോക രാജ്യങ്ങള്‍ പിന്തുണ നല്‍കിയതോടെ പാകിസ്ഥാന്‍ ഒറ്റപ്പെട്ടിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.