CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 31 Seconds Ago
Breaking Now

101 വനിതകള്‍ അണി നിരന്ന മെഗാ തിരുവാതിര, വനിതകളുടെ ചെണ്ടമേളത്തോടെ മാവേലി വരവേല്‍പ്പ് ; ഗ്ലാസ്റ്റര്‍ഷെയര്‍ മലയാളികളുടെ ഓണാഘോഷം വേറിട്ടു നിന്നതിങ്ങനെ

മാവേലിയുടെ ഗംഭീര വരവേല്‍പ്പും നൂറ്റിയൊന്ന് വനിതകളുടെ മെഗാ തിരുവാതിരയും സ്വാദിഷ്ടമായ ഓണസദ്യയും വാശിയേറിയ വടംവലിയും ഒക്കെയായി മകവുറ്റതായിരുന്നു ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് ഈ ഓണം.

ഓണം എങ്ങനെ വ്യത്യസ്ഥമാക്കാമെന്ന് മത്സരിക്കുകയാണ് മലയാളികള്‍. അസോസിയേഷനുകളുള്‍പ്പെടെ ഗംഭീര ഓണാഘോഷത്തിന്റെ തിരക്കുകളിലുമാണ്. 200 ലേറെ മലയാളി കുടുംബം ഉള്‍പ്പെടുന്ന ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ (ജിഎംഎ) ശ്രാവണം 2019ല്‍ വിപുലമായ ആഘോഷമാണ് ഒരുക്കിയിരുന്നത്.

മാവേലിയുടെ ഗംഭീര വരവേല്‍പ്പും നൂറ്റിയൊന്ന് വനിതകളുടെ മെഗാ തിരുവാതിരയും സ്വാദിഷ്ടമായ ഓണസദ്യയും വാശിയേറിയ വടംവലിയും ഒക്കെയായി മകവുറ്റതായിരുന്നു ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് ഈ ഓണം.

ഓണ സദ്യയോടെയാണ് ആഘോഷം തുടങ്ങിയത്.മുന്നൂറു പേര്‍ക്ക് ഒരുമിച്ച് കഴിക്കാവുന്ന രീതിയില്‍ വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിരുന്നത്.രണ്ടു പന്തിയായി 700 ഓളം പേര്‍ ഓണസദ്യ ആസ്വദിച്ചു. പൂക്കളമിട്ട് ഏവരും രാവിലെ മുതല്‍ ഒത്തുകൂടിയിരുന്നു. 

ഓണ സദ്യയ്ക്ക് പിന്നാലെ 101 വനിതകളുള്‍പ്പെട്ട മെഗാ തിരുവാതിര അരങ്ങേറിയത്. ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന വനിതകള്‍ മാസങ്ങള്‍ നീണ്ട പരിശീലനത്തില്‍ ചിട്ടയോടെ ചുവടുവച്ച് ആടിയപ്പോള്‍ വേദിയില്‍ ഇതൊരു വേറിട്ട കാഴ്ചയായി മാറി. പിന്നീട് വാശിയേറി വടംവലി മത്സരം നടന്നു. ഗ്ലോസ്റ്ററും ചെല്‍റ്റന്‍ഹാമും തമ്മില്‍ നടന്ന മത്സരത്തില്‍ ചെല്‍റ്റന്‍ഹാം വിജയിച്ചു. ആവേശം തുളുമ്പി ആര്‍പ്പുവിളികളോടെയുള്ള വടംവലി ഓണാഘോഷത്തിന്റെ അലയടിക്കുന്ന കാഴ്ച തന്നെയായിരുന്നു.

ഇക്കുറി പുരുഷന്മാര്‍ക്ക് വിശ്രമം നല്‍കി 15 വനിതകള്‍ ഗംഭീരമായി നടത്തിയ ചെണ്ടമേളം എടുത്തുപറയേണ്ടത് തന്നെയാണ്. നാട്ടില്‍ നിന്ന് ചെണ്ട പഠിപ്പിക്കാനായി ആശാന്‍ എത്തി ആറുമാസമായി പരിശീലിച്ച് അരങ്ങേറ്റം നടത്തിയ ചെല്‍ട്ടന്‍ഹാം ലേഡീസ് ചെണ്ട മേളം ഗ്രൂപ്പിനെ പ്രത്യേകം അഭിനന്ദിക്കാതെ തരമില്ല.

ചെണ്ടമേളവും പുലികളിയും തലപ്പൊലിയും മുത്തുകുടയുമായി മാവേലിയെ തോമസ് റിച്ചെസ് സ്‌കൂള്‍ അങ്കണത്തിലേക്ക് ആനയിക്കുന്ന കാഴ്ച ശ്രദ്ധേയമായിരുന്നു.

യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ കലാഭവന്‍ നൈസ് 50 ഓളം കുട്ടികളേയും മുതിര്‍ന്നവരേയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ വെല്‍ക്കം ഡാന്‍സോടെയാണ് കള്‍ച്ചറല്‍ പരിപാടി ആരംഭിച്ചത്. റോയി പാനിക്കുളം എഴുതി ഷാന്റി പെരുമ്പാവൂര്‍ സംഗീത സംവിധാനം ചെയ്ത് ജിഎംഎയുടെ ഗായകര്‍ പാടിയ മനോഹരമായ ഗാനത്തിനൊപ്പം നൃത്തവും ശ്രദ്ധേയമായി. സ്‌കിറ്റും ഡാന്‍സും പാട്ടും കോമഡിയും ഒക്കെയായി വേദി നിറഞ്ഞാടുകയായിരുന്നു കലാകാരന്മാര്‍.റോബി മേക്കരയും എലിസബത്തുമാണ് ആങ്കറിങ് നടത്തിയിരുന്നത്.

ജിഎംഎ ശ്രാവണം 2019 വന്‍ വിജയമെന്നു സംശയമില്ലാതെ പറയാം. ജിഎംഎ പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ബിനുമോന്‍ കുര്യാക്കോസ്, ട്രഷറര്‍ ജോര്‍ജ് കുട്ടി എന്നിവരുടെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. ആര്‍ട്‌സ് സെക്രട്ടറി ടോം ശങ്കൂരിക്കല്‍, മെഗാ തിരുവാതിരയ്ക്കായി ബിന്ദു സോമന്‍, വെല്‍ക്കം ഡാന്‍സിനായി ലൗലി സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃപാഠവവും അഭിനന്ദനീയമാണ്. ചെണ്ടമേളം ഗ്ലിന്റി നേതൃത്വത്തിലായിരുന്നു.

ദിലീപ് കലാഭവന്റെ മിമിക്രി ഏവരും ആസ്വദിച്ചു. എന്നും ഓര്‍ത്തെടുക്കാവുന്ന നല്ലൊരു ദിവസമായി ഓണാഘോഷം മാറി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.