CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 44 Seconds Ago
Breaking Now

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ടൂറിസ്റ്റുകള്‍ക്ക് ജയില്‍ശിക്ഷ; വിവാഹിതരല്ലെങ്കില്‍ ഹോട്ടല്‍ മുറി നല്‍കില്ല; നിയമങ്ങള്‍ കടുപ്പിച്ച് ബാലി

നിയമം ലംഘിച്ച് പിടിക്കപ്പെട്ടാല്‍ 10 മില്ല്യണ്‍ റുപിയ പിഴയോ, ഒരു വര്‍ഷം വരെ തടവുശിക്ഷയോ ലഭിക്കാം.

ബാലി ദ്വീപില്‍ വിവാഹിതരല്ലാത്ത പങ്കാളികള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ബാലിയില്‍ ഇത്തരം പങ്കാളികള്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ ജയില്‍ശിക്ഷ നല്‍കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് കാരണം. വിവാഹേതര ലൈംഗികത ക്രിമിനല്‍ കുറ്റമാക്കാന്‍ ഇന്തോനേഷ്യ പുതിയ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. 

നിയമം ലംഘിച്ച് പിടിക്കപ്പെട്ടാല്‍ 10 മില്ല്യണ്‍ റുപിയ പിഴയോ, ഒരു വര്‍ഷം വരെ തടവുശിക്ഷയോ ലഭിക്കാം. വിവാഹ ലൈസന്‍സ് ഇല്ലാത്ത യാത്രക്കാരെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്നും വിലക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. വിവാഹതരല്ലാത്ത പങ്കാളികള്‍ പ്രശ്‌നങ്ങള്‍ ഭയന്ന് ബാലി ഹോളിഡേ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. 

രാഷ്ട്രീയ പിന്തുണയോടെയാണ് വിവാദമായ നീക്കങ്ങള്‍ നടത്തുന്നത്. വിവാഹേതര ബന്ധത്തിന് പുറമെ സ്വവര്‍ഗ്ഗ ലൈംഗികത വിലക്കാനും കുറ്റക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കണമെന്നുമാണ് രാജ്യത്തെ പുതിയ നയം വരുന്നത്. ലൈംഗിക വിദ്യാഭ്യാസം കുറയ്ക്കാനും നിര്‍ദ്ദേശങ്ങളുണ്ട്. 

ഇന്തോനേഷ്യയില്‍ സ്വവര്‍ഗ്ഗ പ്രേമികള്‍ക്കും, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും എതിരെ അക്രമങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ യുഎന്‍ മനുഷ്യാവകാശ മേധാവി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസ്റ്റുകളെ അകത്താക്കാനും ചില സര്‍ക്കാര്‍ വിഭാഗങ്ങളും, മതയാഥാസ്ഥിതികരും, സ്വാധീനമുള്ള ഇസ്ലാമിക ഗ്രൂപ്പുകളും ശ്രമിക്കുന്നത്.  

 




കൂടുതല്‍വാര്‍ത്തകള്‍.