CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 18 Seconds Ago
Breaking Now

പ്രതി ഇറാന്‍ തന്നെ; സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിലെ അക്രമണങ്ങളില്‍ സ്ഥിരീകരണവുമായി ബ്രിട്ടന്‍; ഗള്‍ഫിലെ പ്രതിരോധത്തിന് യുകെ തയ്യാര്‍

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രത്തിനും, എണ്ണപ്പാടത്തിനും നേര്‍ക്ക് സെപ്റ്റംബര്‍ 14ന് നടന്ന അതിക്രമങ്ങളോടെ ഗള്‍ഫ് മേഖലയില്‍ കനത്ത സംഘര്‍ഷാവസ്ഥയാണ്

സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളില്‍ ഡ്രോണ്‍ അക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ യുഎസ് സൈനിക നീക്കങ്ങള്‍ നടത്തിയാല്‍ ഇതില്‍ പങ്കാളിയാകുന്ന കാര്യം യുകെ പരിഗണിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രത്തിനും, എണ്ണപ്പാടത്തിനും നേര്‍ക്ക് സെപ്റ്റംബര്‍ 14ന് നടന്ന അതിക്രമങ്ങളോടെ ഗള്‍ഫ് മേഖലയില്‍ കനത്ത സംഘര്‍ഷാവസ്ഥയാണ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളില്‍ അയവ് വരുത്താന്‍ യുകെ പങ്കാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. 

ഡ്രോണ്‍, മിസൈല്‍ അക്രമണങ്ങളില്‍ ഏതെങ്കിലും രാജ്യത്തെ പ്രതിയാക്കാതിരുന്ന ബ്രിട്ടന്‍ പൊടുന്നനെയാണ് നിലപാട് മാറ്റിയത്. നേരത്തെ സൗദിയും, യുഎസും ഇറാന് മേല്‍ കുറ്റംചാര്‍ത്തിയിരുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ബോറിസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

യുഎന്‍ സമ്മേളനത്തില്‍ അദ്ദേഹം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനിയെ കാണും. ഇതിന് പുറമെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തും. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.