CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 9 Seconds Ago
Breaking Now

നിറഞ്ഞ വേദിയില്‍ കലയുടെ കേളികൊട്ട് , കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ ഓണഘോഷം പ്രസിഡന്റ് ജോണ്‍സണ്‍ പി യോഹന്നാന്‍ ഉത്ഘാടനം ചെയ്തു.

കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ 14 മത് ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 21 നു പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ വില്ലന്‍ഹാല്‍ സോഷ്യല്‍ ക്ലബ്ബില്‍ നടത്തി.രാവിലെ വടം വലി മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് അത്തപ്പൂക്കളമൊരുക്കി

.ഉച്ചക്ക് 12 മണിക്ക് 31 ഐറ്റം കറികളോട്കൂ ടിയ വിഭവസമൃദ്ധമായ ഓണ സദ്യ ആരംഭിച്ചു.4 മണിയോട് കൂടി ആരംഭിച്ച കലാ പരിപാടികള്‍ രാത്രീ10 മണി വരെ നീണ്ടു.പരിശീലനം സിദ്ധിച്ച കലാകാരന്മാരും കലാകാരികളും അണി നിരന്ന വെല്‍ക്കംഡാന്‍സോടു കൂടി കലാസന്ധ്യക്കു തുടക്കം കുറിച്ചു.ഓണ സന്ദേശം വിളിച്ചോതി മഹാബലി തമ്പുരാന്‍ താള  മേളങ്ങളുടെയും,മേളപ്പെരുമ കോവെന്ററി കലാകാരന്മാരുടെയും,താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും,സി കെ സി കോവെന്ററി കമ്മിറ്റി  മെമ്പര്മാരുടെയും മറ്റു അംഗങ്ങളുടെയും സാന്നിധ്യത്തില്‍ സ്റ്റേജിലേക്ക് എഴുന്നള്ളിയപ്പോള്‍  മേളപ്പെരുമ കലാകാരന്മാരുടെ നേതൃത്തത്തില്‍ ശിങ്കാരി മേളവും തുടര്‍ന്നുള്ള പഞ്ചാരി മേളവും കാണികള്‍ക്ക് ഹരം  പകര്‍ന്നു.സി കെ സീ കലാകാരന്മാരും കലാകാരികളും ഒരുക്കിയ ഓണപ്പാട്ട് , സിനിമാറ്റിക് ഡാന്‍സ്,തിരുവാതിര,മോഹിനിയാട്ടം,ക്ലാസിക്കല്‍ ഡാന്‍സ് ,ഉപകരണ സംഗീതം എന്നിവയും പരിപാടികള്‍ക്ക് കൊഴുപ്പേകി.കൊവെന്‍ട്രയില്‍ പുതിയതായി എത്തിയ അംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രെദ്ധേയമായി.ഗൃഹാതുരത്വം വിളിച്ചോതുന്ന

അപൂര്‍വ നൃത്ത വിസ്മയങ്ങള്‍ മായാത്ത ഓര്‍മകള്‍ സൃഷ്ട്ടിച്ചു.

യുക്മയുടെ ഇത്തവണത്തെ വള്ളം കളിയില്‍ രണ്ടാം സ്ഥാനം നേടിയ കോവെന്ററി സെവെന്‍ സ്റ്റാര്‍സ് സ്‌പോര്‍ട്‌സ് ക്ലബ് തുഴഞ്ഞ കായിപ്രം  ചുണ്ടന്‍  ക്യാപ്റ്റന്‍ ബാബു  എബ്രഹാമിനിയും 20 തുഴച്ചില്‍ ക്കാരെയും പൊന്നാട അണിയിച്ചു ആദരിച്ചു.യുക്മ ദേശീയ ദേശീയ ജെനെറല്‍ സെക്രട്ടറി അലക്‌സ് വര്ഗീസ്, മുന്‍ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്,വള്ളം കളിയുടെ മുഖ്യ സംഘടകന്‍ ജയകുമാര്‍ നായര്‍ എന്നിവര്‍  ഈ ചടങ്ങില്‍ മുഖ്യ അഥിതികളായിരുന്നു യുക്മ യുടെ മെഗാ സമ്മാന പദ്ധതിയായ  യൂ  ഗ്രാന്റ് സമ്മാന കൂപ്പണ്‍ കോവെന്റിയിലെ വിതരണ ഉല്‍ഘാടനം  ബാബു അബ്രാഹിമിന് നല്‍കികൊണ്ട്  അലക്‌സ് വര്ഗീസ് നിര്‍വഹിച്ചു.

ഈ വര്‍ഷം വയനാട്ടിലെ പുതുമലയില്‍ ഉണ്ടായ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട ഒരു കുടുംബത്തിന്

സീ കെ സീ ചാരിറ്റിയിലുടെ വീട്ട് വച്ച് നല്‍കുന്നതിനുള്ള പണസമാഹരണം സി കെ സീ അംഗം

ബിജു തോമസില്‍ നിന്നും സി കെ സീ പ്രസിഡന്റ് ജോണ്‍സന്‍ യോഹന്നാന്‍ സ്വീകരിച്ചു.

കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ നല്‍കി.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും സംഘടന മികവ് കൊണ്ടും ഓണാഘോഷം ഗംഭീരമാക്കുന്നതില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സി കെ  സീ പ്രസിഡന്റ് ജോണ്‍സന്‍ യോഹന്നാന്‍,

സെക്രട്ടറി ബിനോയ് തോമസ് എന്നിവര്‍ അഭിനന്ദിച്ചു.സി കെ സീ

ട്രെഷറര്‍ സാജു പള്ളിപ്പാടന്‍ നന്ദി രേഖപ്പെടുത്തി

 




കൂടുതല്‍വാര്‍ത്തകള്‍.