Breaking Now

എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ അഴിമതിയില്‍ മുന്‍ മന്ത്രി എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ.

അഡീഷണല്‍ ചീഫ്‌സെക്രട്ടറിയാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. നേരത്തെ ധനപരിശോധനാ വിഭാഗവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതില്‍ സര്‍ക്കാര്‍ നടപടി എടുത്തിരുന്നില്ല.

കേരള ടെക്‌സറ്റൈല്‍ കോര്‍പറേഷനും അതിനു കീഴില്‍ 2006 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഉതുമ, കോമളപുരം, പിണറായി എന്നിവടങ്ങളിലുള്ള സ്പിന്നിംഗ് മില്ലുകളിലുമായി 24 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയത്. മില്ലുകളിലേയ്ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്ന ടെണ്ടറുകളില്‍ 14കോടി 10ലക്ഷം രൂപയുടെ അഴിമതി നടന്നതായും 9കോടി 50ലക്ഷം രൂപയുടെ അഴിമതി വഴിവിട്ട നിര്‍മ്മാണത്തിനിടെ കോണ്‍ട്രാക്ടര്‍ നടത്തിയതായും രേഖകള്‍ പറയുന്നു.

ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴാണ് അഴിമതി നടന്നതെന്നും അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്റെ തീരുമാനങ്ങളാണ് അഴിമതിക്ക് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.