Breaking Now

വൈദ്യുതി നിരക്ക് വര്‍ധന ഇന്ന്

മാസം 300 യൂനിറ്റിലധികം ഉപയോഗിക്കുന്ന വീടുകളിലെ വൈദ്യുതി നിരക്ക് 20 മുതല്‍ 35 ശതമാനംവരെ വര്‍ധിക്കും.

40 യൂനിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കാനും റെഗുലേറ്ററി കമീഷന്‍ ഉദ്ദേശിക്കുന്നു. അടുത്ത മാര്‍ച്ച് 31 വരെ നടപ്പാകുന്ന വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമീഷന്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ഈവര്‍ഷം 2758.67 കോടിയുടെ കമ്മി കണക്കാണ് കമീഷന് ബോര്‍ഡ് സമര്‍പ്പിച്ചത്. എന്നാല്‍ കമീഷന്‍ ഇത് തള്ളി. 1040 കോടിയോളം രൂപയേ കമ്മി വരൂവെന്നാണ് കമീഷന്‍ നിലപാട്. 1573 കോടിയുടെ നിരക്ക് വര്‍ധന ചുമത്താനും ബോര്‍ഡ് അനുമതി തേടി. എന്നാല്‍ 630 കോടി നിരക്ക് വര്‍ധനയിലൂടെ കണ്ടെത്താന്‍ മാത്രമാണ് അനുമതി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12ഉം വ്യവസായങ്ങള്‍ക്ക് ഏഴും ശതമാനം വര്‍ധനയാണ് കമീഷന്‍ ഉദ്ദേശിക്കുന്നത്. 25 ശതമാനത്തോളം നിരക്ക് വര്‍ധന വരുത്താനാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.

എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഒരേ നിരക്ക് ചുമത്താന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയ കമീഷന്‍ 300 യൂനിറ്റിനു മേല്‍ നടപ്പാക്കാന്‍ അനുമതി നല്‍കും. നിലവില്‍ 500 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ വൈദ്യുതിക്കും ഒരേ നിരക്ക് (യൂനിറ്റിന് 6.50 രൂപ) ആണ് നല്‍കേണ്ടത്. ഇവര്‍ക്ക് ആദ്യ യൂനിറ്റുകള്‍ക്കുള്ള ഇളവ് ലഭിക്കില്ല. ഈ രീതി 300 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന എല്ലാ വീടുകള്‍ക്കും ബാധകമാക്കാനാണ് കമീഷന്‍െറ നീക്കം.




കൂടുതല്‍വാര്‍ത്തകള്‍.