CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 7 Seconds Ago
Breaking Now

ക്രിക്കറ്റ് കളിക്കുമ്പോള്‍ സ്വന്തം താത്പര്യങ്ങളും ആഗ്രഹങ്ങളും മാത്രം പരിഗണിച്ച് പരമ്പരകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല ; ധോണിയ്‌ക്കെതിരെ ഗംഭീര്‍

കളിയില്‍ നിന്ന് വിരമിക്കുന്നത് പൂര്‍ണ്ണമായും ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. എങ്കിലും സെലക്ടര്‍മാര്‍ ധോണിയോട് സംസാരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഭാവി കാര്യത്തെ കുറിച്ച് ധോണി സെലക്ടര്‍മാരോട് സംസാരിക്കണമെന്ന് പറഞ്ഞ ഗംഭീര്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുമ്പോള്‍ സ്വന്തം താത്പര്യങ്ങളും ആഗ്രഹങ്ങളും മാത്രം പരിഗണിച്ച് പരമ്പരകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് തുറന്നടിച്ചു. ലോകകപ്പ് ക്രിക്കറ്റിനു ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. ടീമിന്റെ മുന്‍പോട്ടുള്ള യാത്രയില്‍ ധോണിയുടെ സ്ഥാനം എന്താണെന്നതിനെ കുറിച്ച് ബോധ്യം വേണമെന്നും ഗംഭീര്‍ പറഞ്ഞു.

കളിയില്‍ നിന്ന് വിരമിക്കുന്നത് പൂര്‍ണ്ണമായും ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. എങ്കിലും സെലക്ടര്‍മാര്‍ ധോണിയോട് സംസാരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഭാവി പദ്ധതികളെ കുറിച്ച് ധോണിയോട് സെലക്ടര്‍മാര്‍ ചോദിക്കണം. കാരണം, ടീമിന് വേണ്ടി കളിക്കുമ്പോള്‍ സ്വന്തം താത്പര്യമനുസരിച്ചുള്ള പരമ്പരകളില്‍ മാത്രം കളിക്കുന്നത് ഉചിതമല്ല' ഗംഭീര്‍ പറഞ്ഞു.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണി തന്റെ അവധി നീട്ടിയിരിക്കുകയാണ്. നവംബര്‍ വരെയാണ് ധോണി മൈതാനത്ത് നിന്നും വിശ്രമം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് അധിക സമ്മര്‍ദം നല്‍കരുതെന്നും ഗംഭീര്‍ പറഞ്ഞു. 21 വയസ്സിനിടെ തന്നെ പന്ത് ടെസ്റ്റില്‍ രണ്ട് സെഞ്ച്വറികള്‍ നേടി. പന്തിന് അധിക സമ്മര്‍ദം നല്‍കിയാല്‍ അത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കും. നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത് ഗുണം ചെയ്യില്ല. വിരാട് കോഹ്ലി മാത്രമല്ല പരിശീലകന്‍ രവി ശാസ്ത്രിയും പന്തിനോട് സംസാരിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.