CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 29 Minutes 19 Seconds Ago
Breaking Now

സിക്‌സ് പാക്കിലേക്കുള്ള മടങ്ങിവരവ് അതി കഠിനമായിരുന്നു ; ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്റെ പുതിയ ചിത്രം 'വാര്‍' 200 കോടി നേട്ടത്തില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ജൂലൈയില്‍ റിലീസ് ചെയ്ത 'സൂപ്പര്‍ 30'യും ബോക്‌സോഫീസില്‍ വന്‍ നേട്ടം കൊയ്തിരുന്നു. ഈ രണ്ട് ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്.

ഭാരം വര്‍ദ്ധിപ്പിച്ച് സൂപ്പര്‍ 30യില്‍ എത്തിയ ഹൃത്വിക് വാറിനായി സിക്‌സ്പാക്കിലേക്ക് തിരിച്ചെത്തുകയായിരുന്നു. രണ്ട് മാസത്തെ തന്റെ കഠിന പ്രയത്‌നം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. 'സൂപ്പര്‍ 30ക്ക് ശേഷം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി, വാര്‍ സിനിമക്കായി തയ്യാറെടുക്കാന്‍ രണ്ട് മാസമാണ് ഉണ്ടായിരുന്നത്.'

'എന്റെ ശരീരം മാനസികമായി തയ്യാറെടുത്തിരുന്നില്ല. പരിക്ക് പറ്റിയ കാലില്‍ ഐസ് കെട്ടിവെച്ചാണ് അഭിനയിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിച്ചു. കഠിനമായ ജിം പരിശീലനവും, ഇടക്കിടെ ഡോക്ടറെ കാണാനും പോകണമായിരുന്നു. ശരിക്കും പറഞ്ഞാല്‍ യുദ്ധം തന്നെയായിരുന്നു' എന്നാണ് ഹൃത്വിക് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.