CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 30 Seconds Ago
Breaking Now

ഫാമിലി മാനില്‍ നീരജ് ഗംഭീരമെന്ന് രഞ്ജിത് ശങ്കര്‍ ; ഇന്‍ഡസ്ട്രിയില്‍ നിന്നും ആദ്യമായി ലഭിച്ച പ്രശംസയെന്ന് താരം

ബോളിവുഡ് വെബ് സീരീസ് ദി ഫാമിലി മാനില്‍ ഐഎസ് തീവ്രവാദി മൂസ റഹ്മാനായി വേഷമിട്ട നീരജ് നീരജ് മാധവിന് പ്രശംസകള്‍ അറിയിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ വെബ് സീരീസ് കണ്ട സംവിധായകന്‍ ഫേസ്ബുക്കിലാണ് ആശംസകള്‍ അറിയിച്ച് കുറിപ്പിട്ടത്. അദ്ദേഹത്തിന് നന്ദി അറിയിച്ച നീരജ് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്നും ആദ്യമായി പബ്ലിക് കമന്റ് ഇട്ടത് അദ്ദേഹമാണെന്നും മറ്റുള്ളവര്‍ കാണുമെന്നാണ് വിശ്വാസമെന്നും കമന്റിട്ടു.

മനോജ് ബാജ്‌പേയ് സുപ്രധാന പ്രധാന കഥാപാത്രമായി എത്തിയ വെബ് സീരീസാണ് ദി ഫാമിലി മാന്‍. മൂസ എന്ന് പേരുള്ള തീവ്രവാദി ആയാണ് നീരജ് വേഷമിടുന്നത്. പാക്ക് തീവ്രവാദികളും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് സീരീസിന്റെ പ്രമേയം.

ഗോ ഗോവ ഗോണ്‍, ഷോര്‍ ഇന്‍ ദ സിറ്റി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത രാജ്, ഡികെ എന്നിവരാണ് ഫാമിലി മാന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ മാസം 20നു പുറത്തിറങ്ങിയ സീരീസ് ശ്രദ്ധ നേടിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.