CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 41 Minutes 4 Seconds Ago
Breaking Now

മോഹന്‍ലാല്‍ സിദ്ദിഖ് ചിത്രം ബിഗ് ബ്രദര്‍ ഡിസംബറില്‍ തിയേറ്ററുകളിലെത്തും

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ബിഗ് ബ്രദര്‍ ഡിസംബറില്‍ തിയേറ്ററുകളിലേക്ക്. മൂന്നു നായികമാര്‍ അണിനിരക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബിഗ് ബ്രദറി'നുണ്ട്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് സ്റ്റണ്ട് സില്‍വയാണ്.

തെന്നിന്ത്യന്‍ താരം റജീന കസാന്‍ഡ്രയാണ് നായികയായി എത്തുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, സ്തന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ടിനി ടോം, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.