CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 11 Seconds Ago
Breaking Now

അഞ്ഞൂറോളം ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്നുവെന്ന് കരസേന

ഭീകരരുടെ എണ്ണം എത്രയായാലും തടയാന്‍ സൈന്യം തയ്യാറാണ്.

അഞ്ഞൂറോളം ഭീകരര്‍ ജമ്മുകശ്മീരിലേക്ക് കടക്കാന്‍ തയ്യാറായി പാക് അധീന കശ്മീരിലെ ക്യാമ്പുകളില്‍ കഴിയുന്നുവെന്ന് കരസേനയുടെ ഉത്തര മേഖലാ മേധാവി ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്.

പുറത്തുനിന്നെത്തിയ മുന്നൂറോളം ഭീകരര്‍ സംസ്ഥാനത്ത് ഇപ്പോഴുണ്ടെന്നും അവര്‍ നാട്ടുകാരായ ഭീകരരുമമായി ചേര്‍ന്ന് കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ എണ്ണം എത്രയായാലും തടയാന്‍ സൈന്യം തയ്യാറാണ്.

ഡ്രോണുകള് വഴി ആയുധങ്ങള്‍ ഭീകരര്‍ക്കെത്തിച്ചുകൊടുക്കുന്നതാണ് പാകിസ്താന്റെ പുതിയ രീതിയെന്നും പഞ്ചാബില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.