CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 28 Seconds Ago
Breaking Now

സില്‍ക്ക് സ്മിതയുടെ അതേ രൂപം ; സോഷ്യല്‍മീഡിയില്‍ താരമായി പെണ്‍കുട്ടി

ദുരൂഹത നിറഞ്ഞതായിരുന്നു സിനിമയിലെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക്ക് സ്മിതയുടെ മരണം.. 1980-90 കാലത്ത് തെന്നിന്ത്യന്‍ സിസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയാണ് സില്‍ക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ സ്മിത അഭിനയിച്ചു. തമിഴില്‍ രജനീകാന്ത്, കമല്‍ഹാസന്‍ അടക്കമുളള നടന്മാര്‍ക്കൊപ്പവും സ്മിത വേഷമിട്ടു. മലയാളത്തിലും മോഹന്‍വാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പം സില്‍ക്ക് സ്മിത വേഷമിട്ടു.. 36ാം വയസില്‍ ആത്മഹത്യയിലൂടെ സില്‍ക്ക് സ്മിത ജീവിതം അവസാനിപ്പിക്കുകയായിരുന്നു..

ഇപ്പോള്‍ സില്‍ക്ക് സ്മിത വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു ടിക്ടോക് വീഡിയോയിലൂടെയാണ്. സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച 'പേസ കൂടാത്' എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. വീഡിയോയിലെ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ. വീഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് പറയുന്നത്. ചിലര്‍ സ്മിത പുനര്‍ജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.

വിനു ചക്രവ!ര്‍ത്തിയുടെ 'വണ്ടിചക്ര' എന്ന ചിത്രത്തിലൂടെയാണ് സില്‍ക്ക് സ്മിത അഭിനയരംഗത്ത് എത്തുന്നത്. 1979ല്‍ 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. ചിരഞ്ജീവി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം സില്‍ക്ക് അഭിനയിച്ചു. 1996 ല്‍ ചെന്നൈയിലെ തന്റെ വീട്ടില്‍വച്ച് സ്മിത ആത്മഹത്യ ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.