CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 34 Seconds Ago
Breaking Now

റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡ് അംശം കണ്ടെത്തിയിട്ടും അന്വേഷണമുണ്ടായില്ല ; ഇതോടെ കൊലകള്‍ക്കിടയിലെ കാലയളവ് കുറഞ്ഞു, ആത്മവിശ്വാസം കൂടിയെന്ന് ജോളി

2014ല്‍ 3 മാസത്തെ ഇടവേളയില്‍ നടത്തിയതു 2 കൊലകള്‍.

ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ്. പിന്നീടുള്ള ഓരോ കൊല നടത്താനും ഇതു ധൈര്യം നല്‍കി. ഇതോടെ കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ്  കുറഞ്ഞുവന്നു. ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും  ഒരന്വേഷണവും നടക്കാതിരുന്നതോടെ പൂര്‍ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പൊലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി  വിവരിച്ചു.

അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. 2002ല്‍. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി. രണ്ടാമത്തെ കൊലപാതകം 6 വര്‍ഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി. മൂന്നു വര്‍ഷത്തിനു ശേഷം 2011ല്‍ മൂന്നാമത്തെ കൊലപാതകം. റോയ് തോമസിനു സയനൈഡ് കലര്‍ത്തി നല്‍കിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയില്‍. റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂര്‍ണധൈര്യമായി. 2014ല്‍ 3 മാസത്തെ ഇടവേളയില്‍ നടത്തിയതു 2 കൊലകള്‍.

മഞ്ചാടിയില്‍ മാത്യുവിന് സയനൈഡ് കലര്‍ത്തി നല്‍കിയത് മദ്യത്തില്‍. ഷാജുവിന്റെ മകള്‍ ആല്‍ഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയില്‍ മുക്കി നല്‍കി.ഒരു വര്‍ഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങള്‍ പരാജയപ്പെട്ടു. 2016ല്‍ നടത്തിയ മൂന്നാം ശ്രമത്തില്‍ സിലി മരിച്ചു. സയനൈഡ് നല്‍കിയത് വെള്ളത്തില്‍ കലക്കിയും ഗുളികയില്‍ പുരട്ടിയും.ഞെട്ടിക്കുന്ന കൊലപാതകങ്ങൾ ജോളി വിവരിച്ചു 




കൂടുതല്‍വാര്‍ത്തകള്‍.