പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബര്‍ 20 ഇല്‍ നിന്ന് ഒക്ടോബര്‍ 31 ലേക്ക് മാറ്റിയിരിക്കുന്നതായി കലോത്സവം ഡയറക്ടര്‍ റെവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഈ വര്‍ഷം യുവജന വര്‍ഷമായി ആചരിക്കുന്നതിനാല്‍ ഷോര്‍ട് ഫിലിമിന് നല്‍കിയിരിക്കുന്ന വിഷയം 'Young person's encounter with Jesus' എന്നതാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉപന്യാസമത്സരത്തില്‍ (Essay Writing) പങ്കെടുക്കുന്നവര്‍ ഒക്ടോബര് 20 ഓടുകൂടി രചനകള്‍ അയച്ചുതരേണ്ടതാണെന്നും ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു. രചനകള്‍ അയക്കേണ്ട വിലാസം:
Rev. Fr. Paul Vettikattu CST
St. Joseph's Catholic Church,
Forest Road, Bristol
BS16 3QT
email: frpaul@smegbbiblekalotsavam.com
Fr. Biju Joseph
Good Shepherd Presbytery
3 Thackeray's Lane
Woodthorpe, Nottingham NG5 4HT, UK.
Mobile: 0044 743 503 5555
Church: 0044115 926 8288 ( 0115 926 8288 )
ഫാ. ബിജു കുന്നയ്ക്കാട്ട് PRO