CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 24 Minutes 27 Seconds Ago
Breaking Now

സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റങ്ങള്‍ ശരിയല്ല ; ഗോസിപ്പുകള്‍ക്കെതിരെ വിമര്‍ശനവുമായി ദീപിക

ദീപിക ഗര്‍ഭിണി ആണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പുറത്തു വന്നിരുന്നു.ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ദീപിക പദുകോണ്‍. ഇത്തരം ഗോസിപ്പുകള്‍ തന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല. എന്നാല്‍ സമൂഹത്തിലെ നിലനില്‍ക്കുന്ന സങ്കല്പങ്ങള്‍ക്കനുസരിച്ചു വരുന്ന ചോദ്യങ്ങള്‍ അലോസരം ഉണ്ടാക്കുന്നുണ്ട്. കുട്ടികളെ സ്‌നേഹിക്കുകയും കുട്ടികള്‍ വേണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. എന്നാല്‍ ഇപ്പോഴത്തെ മുഴുവന്‍ ശ്രദ്ധയും കരിയറില്‍ മാത്രമാണ്.

എപ്പോഴും സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് പെരുമാറാന്‍ പറയുന്നത് കഷ്ടമാണ്. ഇനി കല്യാണം കഴിച്ചുകൂടെ, കുട്ടികള്‍ ആയിക്കൂടെ എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ പറഞ്ഞുറപ്പിച്ച പ്രതീക്ഷകള്‍ പോലെയാണ്. ഇത്തരം ഇടപെടലുകള്‍ക്കെതിരെ ദീപിക ശക്തമായി നേരത്തേയും പ്രതികരിച്ചിട്ടുണ്ട്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ചിപ്പാക്കിന്റെ ചിത്രീകരത്തിലാണ് ദീപിക ഇപ്പോള്‍. ദീപികയും രണ്‍വീറും ഒന്നിച്ചഭിനയിക്കുന്ന 83 ആണ് പുറത്തു വരാനുള്ള മറ്റൊരു സിനിമ. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മറ്റൊരു ബയോപിക്ക് ആണ്. രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ് ആയി വരുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് ദീപികയ്ക്ക്.

 




കൂടുതല്‍വാര്‍ത്തകള്‍.