CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 12 Seconds Ago
Breaking Now

ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് വരെ കാത്തിരിക്കാന്‍ സമയമില്ല; ക്യാന്‍സര്‍ ശ്വാസകോശത്തിലേക്ക് പടര്‍ന്നത് മൂലം ഭാര്യക്ക് 14 ദിവസം മാത്രം ആയുസ്സ് വിധിച്ച് ഡോക്ടര്‍മാര്‍; അവസാനമായി ഒരുമിച്ച് ആഘോഷിക്കാന്‍ ഫണ്ട്‌റെയ്‌സിംഗുമായി കുടുംബം

സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ച് കൂടിയതാണ്. 30 വര്‍ഷത്തോളം വിവാഹിതരായി ഒപ്പമുണ്ടായി

ഏഴ് മക്കളുടെ പിതാവായ സ്റ്റീഫന്‍ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനാണ് ഈ പരക്കം പാച്ചില്‍. അതിന് ഡിസംബറിന് ഇനിയും ദിവസങ്ങള്‍ കിടക്കുന്നുവെന്ന് ചിന്തിക്കാന്‍ വരട്ടെ. കാരണം ഈ കുടുംബത്തിന് ക്രിസ്മസ് ആഘോഷിക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കാന്‍ കഴിയില്ല. 30 വര്‍ഷക്കാലമായി ഒരുമിച്ച് ജീവിക്കുന്ന ഭാര്യക്ക് കേവലം 14 ദിവസത്തെ ആയുസ്സ് മാത്രമാണ് ബാക്കിയെന്ന് ഡോക്ടര്‍മാര്‍ വിധിച്ചാല്‍ സ്റ്റീഫന് ഇതല്ലാതെ എന്ത് ചെയ്യാനാകും?

46-കാരി ഹെലെന്‍ റോബിന്‍സണ്‍ കഴിഞ്ഞ വര്‍ഷം സ്തനാര്‍ബുദത്തില്‍ നിന്നും മുക്തി നേടിയിരുന്നെങ്കിലും ഇത് ശ്വാസകോശത്തിലേക്ക് തിരിച്ചെത്തി പടര്‍ന്നുപിടിച്ചു. മേഴ്‌സിസൈഡ് വിറാലിലെ ഹോസ്‌പൈസില്‍ മരണത്തെ കാത്തുകഴിയുന്ന അവര്‍ക്കൊപ്പം തങ്ങളുടെ മൂന്ന് ഇളയ കുട്ടികളെ കൂട്ടി ഒരു ക്രിസ്മസ് ആഘോഷിക്കാനാണ് സ്‌നേഹമുള്ള ഭര്‍ത്താവിന്റെ ശ്രമം. 

'സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ച് കൂടിയതാണ്. 30 വര്‍ഷത്തോളം വിവാഹിതരായി ഒപ്പമുണ്ടായി. മക്കളെ ഹെലന്‍ നന്നായി വളര്‍ത്തി. ആരെയും സഹായിക്കാന്‍ തയ്യാറുള്ള വ്യക്തിയാണ് അവര്‍', മുന്‍ കാഡ്ബറി ഫാക്ടറി ജീവനക്കാരനായ സ്റ്റീഫന്‍ പറയുന്നു. ക്യാന്‍സറില്‍ നിന്നും കുറച്ച് സമയമെങ്കിലും വീണ്ടെടുക്കാന്‍ കീമോതെറാപ്പി ആരംഭിക്കുന്നുണ്ടെങ്കിലും രോഗം ഉച്ചസ്ഥായിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഒരു അവസാന ക്രിസ്മസ് ആഘോഷം ഒരുമിച്ച് നടത്തി ഭാര്യക്കും കുട്ടികള്‍ക്കും ഒരു സമ്മാനം നല്‍കുകയാണ് ഉദ്ദേശമെന്ന് ഗോഫണ്ട് പേജില്‍ അദ്ദേഹം കുറിച്ചു. ഓരോ ദിവസവും അവര്‍ കരയുകയാണ്, അവര്‍ക്ക് ചിരിക്കാന്‍ ഒരു അവസരം നല്‍കണം, സ്റ്റീഫന്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.