CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 26 Seconds Ago
Breaking Now

സമീക്ഷ യുകെയുടെ 17മത് ബ്രാഞ്ച്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍...

ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ പതിനേഴാമത് ബ്രാഞ്ച് ന്യൂകാസ്സിലില്‍ നിലവില്‍ വന്നു. സമീക്ഷ നോര്‍ത്ത് ഈസ്റ്റ് ഇംഗ്‌ളണ്ട് എന്ന പേരില്‍ നിലവില്‍ വന്ന ബ്രാഞ്ചില്‍ ന്യൂ കാസ്സിലിലെ മെമ്പേഴ്‌സിന് പുറമെ, ഡാര്‍ലിംഗ്ടണ്‍, സണ്ടര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ മെമ്പേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തി സമീക്ഷ യുകെയുടെ ഒരു വലിയ ബ്രാഞ്ചാണ് ഒക്ടോബര്‍ 12 ശനിയാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ടത്. സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ലണ്ടന്‍, ഹീത്രുവില്‍ വെച്ച് നടന്ന ദേശീയസമ്മേളനത്തിനു ശേഷം നിലവില്‍ വന്ന ബ്രാഞ്ചിന്റെ ഉത്ഘാടനം സമീക്ഷ യുകെയുടെ ദേശീയ പ്രസിഡന്റ് ശ്രിമതി. സ്വപ്നപ്രവീണ്‍ നിര്‍വഹിച്ചു. ഉത്ഘാടനപ്രസംഗത്തിന് ശേഷം സമീക്ഷ യുകെയെ കുറിച്ചും, സംഘടനയുടെ ഇപ്പോഴുള്ള കമ്മിറ്റികളെ കുറിച്ചും സ്വപ്നപ്രവീണ്‍ വിശദീകരിച്ചു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സംഘടനയുടെ മുന്‍കാലപ്രവര്‍ത്തനങ്ങളെ ക്കുറിച്ചും സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചും വിശദമായി സംസാരിച്ചു.

സമീക്ഷ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ശ്രീ. ബിജു ഗോപിനാഥ്, ശ്രീ. പ്രവീണ്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പുരോഗമന സാംസ്‌കാരിക ആശയങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളില്‍ ഇടപെടുന്നതിനുമായി ഇംഗ്‌ളണ്ടിന്റെ നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ ആദ്യബ്രാഞ്ചാണ് ന്യൂകാസ്സിലില്‍ രൂപം കൊണ്ടത്.

സമീക്ഷ യുകെ അടുത്ത മാസം തുടങ്ങുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവന്‍ പ്രവര്‍ത്തകരോടും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന് സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി

അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം തന്നെ മലയാളം മിഷന്റെ ഭാഗമായി 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ക്യാമ്പയിന്‍ ഇംഗ്‌ളണ്ടിന്റെ നോര്‍ത്ത് ഈസ്റ്റ് മേഖല കേന്ദ്രീകരിച്ചു തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളം മിഷന്‍ യുകെയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ സ്വപ്ന പ്രവീണ്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മലയാളം മിഷന്‍ യുകെയുടെ നിലവിലെ സെക്രട്ടറി ശ്രീ. എബ്രഹാം കുര്യന്റേയും, പ്രസിഡന്റ് ശ്രീ. മുരളിവെട്ടത്തിന്റെയും സഹായത്തോടെ മലയാളം സ്‌കൂള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വപ്നപ്രവീണിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കാനും ബ്രാഞ്ച് സംയുക്തമായി തീരുമാനമെടുത്തു. സമീക്ഷ നാഷണല്‍ കമ്മിറ്റി അംഗം ശ്രീ. ബിജു ഗോപിനാഥ് സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ. വര്‍ഗീസ് ഔസേപ്പ് നന്ദിയും രേഖപ്പെടുത്തി.

ഉത്ഘാടനത്തോട് അനുബന്ധിച്ചു സമീക്ഷ യുകെയുടെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ബ്രാഞ്ചില്‍ പുതിയ നേതൃത്വം നിലവില്‍ വരുകയും ചെയ്തു. സെക്രട്ടറി  എല്‍ദോസ് പോള്‍, പ്രസിഡന്റ് ടോജിന്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രസൂണ്‍ രാഘവന്‍, വൈസ് പ്രസിഡന്റ്  വര്‍ഗീസ് ഔസേപ്പ്, ട്രെഷരാര്‍  ബിനോയ് മാത്യു.

വാര്‍ത്ത ജയന്‍ എടപ്പാള്‍

 




കൂടുതല്‍വാര്‍ത്തകള്‍.