CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 28 Seconds Ago
Breaking Now

നിങ്ങളുടെ മകനാണ് കൊല്ലപ്പെട്ടതെങ്കില്‍ സഹിക്കുമോ? അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖത്ത് നോക്കി ചോദ്യം ഉന്നയിച്ച് ബ്രിട്ടീഷ് മാതാപിതാക്കള്‍; മകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തി രാജ്യംവിട്ട യുഎസ് നയതന്ത്രജ്ഞന്റെ ഭാര്യയെ കാണാന്‍ വിസമ്മതിച്ചു

വളരെ ആത്മാര്‍ത്ഥമായ സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് കാണിച്ചതെന്ന് രക്ഷിതാക്കള്‍

ബ്രിട്ടനില്‍ വെച്ച് കൗമാരക്കാരനെ കാറപടകത്തില്‍ കൊലപ്പെടുത്തിയ ശേഷം രാജ്യംവിട്ട അമേരിക്കന്‍ നയതന്ത്രജ്ഞന്റെ ഭാര്യയെ കാണാന്‍ വിസമ്മതിച്ച് രക്ഷിതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അസാധാരണ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവരെ കാണാന്‍ അവസരം നല്‍കിയപ്പോഴാണ് ബ്രിട്ടീഷ് മാതാപിതാക്കള്‍ ഇതിന് തയ്യാറാകാതിരുന്നത്. കൊല്ലപ്പെട്ട ഹാരി ഡണ്‍സിന്റെ രക്ഷിതാക്കളായ ഷാര്‍ലെറ്റ് ചാള്‍സ്, ടിം ഡണ്‍ എന്നിവരെയാണ് വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് കണ്ടുമുട്ടിയത്. 

കൂടിക്കാഴ്ചയ്ക്ക് ഇടെയാണ് അപകടമുണ്ടാക്കി നാടുവിട്ട ആനി സകൂളാണ് അടുത്ത മുറിയിലുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചത്. ഇവരെ കാണണമെങ്കില്‍ കാണാമെന്ന് പ്രസിഡന്റ് പറഞ്ഞെങ്കിലും അത് വേണ്ടെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. 'അവരെ വെറുതെ കാണാനല്ല, യുകെ മണ്ണില്‍ വെച്ച് ഞങ്ങളുടെ നിലപാട് അനുസരിച്ച് കാണണമെന്ന് വ്യക്തമാക്കി. ഇതിനായി നീതിയുടെ ഏതറ്റം വരെയും പോരാടും', ട്രംപിനെ കണ്ട ശേഷം അമ്മ ഷാര്‍ലെറ്റ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. 

വളരെ ആത്മാര്‍ത്ഥമായ സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് കാണിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 'കൈപിടിച്ച് സംസാരിച്ച പ്രസിഡന്റിനെ കൈയില്‍ കൂടുതല്‍ മുറുകെ പിടിച്ച് 'നിങ്ങളുടെ മകനാണ് ഇത് സംഭവിക്കുന്നതെങ്കില്‍ ഇതുപോലെ ചെയ്യുമോ?' എന്ന് ആരാഞ്ഞു. ഈ സമയത്താണ് കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഹാരിക്ക് നീതി കിട്ടണം. അതിന് ഏത് ദൂരവും പോകും', അവര്‍ കൂട്ടിച്ചേര്‍ത്തു. 

നോര്‍ത്താംപ്ഷയര്‍ ബ്രിട്ടീഷ് എയര്‍ ഫോഴ്‌സ് ബേസിന് പുറത്തുവെച്ച് ആഗസ്റ്റിലാണ് 19-കാരനായ ഹാരി സഞ്ചരിച്ച മോട്ടോര്‍സൈക്കിളില്‍ യുഎസ് നയതന്ത്രജ്ഞന്റെ ഭാര്യ സാകുളാസ് ഓടിച്ച കാര്‍ ഇടിച്ചത്. അപകടത്തില്‍ ഹാരി കൊല്ലപ്പെട്ടു. ഇതിന് ശേഷം നയതന്ത്ര പരിരക്ഷ പ്രയോഗിച്ച് സാകുളാസ് യുഎസിലേക്ക് പറന്നു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം പോലും ബ്രിട്ടന്‍ ചുമത്തിയില്ല.

ഇതോടെയാണ് സംഭവം വലിയ വിവാദമായി മാറുന്നതും രക്ഷിതാക്കള്‍ യുഎസ് പ്രസിഡന്റിനെ കാണുന്നതിലും വരെ എത്തിനില്‍ക്കുന്നത്. സാകുളാസിനെ ബ്രിട്ടനിലേക്ക് അയയ്ക്കുമെന്ന് സമ്മതിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ലെങ്കിലും എന്തെങ്കിലും നടപടി ഉണ്ടാകുമെന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.