ബ്രിട്ടീഷ് രാജകുടുംബത്തിലെ വില്യം രാജകുമാരനും പത്‌നി കെയ്റ്റും പാകിസ്ഥാന്‍ സന്ദര്‍ശനത്തിലാണ്. 5 ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ഇസ്ലാമാബാദിലെ ദേശീയ സ്മാരകം കാണാന്‍ എത്തിയ കാഴ്ച കൗതുകമായി. പാക്കിസ്ഥാന്റെയും ബ്രിട്ടന്റെയും പതാകകള്‍ പതിച്ച ലൈറ്റുകള്‍കൊണ്ട് അലങ്കരിച്ച ഓട്ടോ. മരതകപച്ച നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് കെയ്റ്റ്. വില്യം ഷെര്‍വാണിയും
13 വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാനിലേക്ക് ഒരു രാജകീയ സന്ദര്‍ശനമുണ്ടാകുന്നത്. ഇതിന് മുമ്പ് ഡയനാ രാഞ്ജിയെത്തി. അര നൂറ്റാണ്ട് മുമ്പാണ് എലിസബത്ത് രാജ്ഞി സന്ദര്‍ശിച്ചത്.