CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 12 Seconds Ago
Breaking Now

വിവാഹിതയാകാതെ ലൈംഗികബന്ധം, അബോര്‍ഷനും; മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു; വിവാദം ആഞ്ഞുവീശിയതോടെ രാജാവ് മാപ്പ് നല്‍കി വിട്ടയച്ചു

28 വയസ്സുകാരി സ്വതന്ത്രയായി ജയില്‍മോചിതയാകുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.

വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പുറമെ അബോര്‍ഷനും നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തകയെ രാജാവ് മാപ്പ് നല്‍കി വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് രാജ്യത്ത് വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെയാണ് മൊറോക്കോ രാജാവ് വിഷയത്തില്‍ ഇടപെട്ടത്. 

അനധികൃതമായി അബോര്‍ഷന്‍ നടത്തിയതിനും, വിവാഹബന്ധത്തിന് പുറത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കോടതി വിധിച്ച ശിക്ഷ റദ്ദാക്കി കൊണ്ടാണ് മുഹമ്മദ് ആറാമന്‍ രാജാവ് മാധ്യമപ്രവര്‍ത്തകയായ ഹാജര്‍ റായിസൗനിക്ക് രാജകീയ മാപ്പ് നല്‍കിയത്. 28 വയസ്സുകാരി സ്വതന്ത്രയായി ജയില്‍മോചിതയാകുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. 

യുവതിക്ക് പുറമെ ഇവരുടെ പ്രതിശ്രുത വരന്‍, ഗൈനക്കോളജിസ്റ്റ്, അനസ്‌തെറ്റിസ്റ്റ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്ക് നല്‍കിയ ശിക്ഷകളും റദ്ദാക്കി. അതേസമയം അബോര്‍ഷന്‍ നടത്തിയെന്ന വാദങ്ങള്‍ നിഷേധിച്ച മാധ്യമപ്രവര്‍ത്തക സുഡാന്‍കാരനായ പ്രതിശ്രുത വരനെ ഇസ്ലാമിക നിയമപ്രകാരം വിവാഹം ചെയ്തിരുന്നതായും അവകാശപ്പെട്ടിരുന്നു. 

രാജാവിന്റെ മാപ്പ് ലഭിച്ചതോടെ റാബത്തിലെ എല്‍ അര്‍ജാത് ജയിലില്‍ നിന്നും മാധ്യമപ്രവര്‍ത്തക പുറത്തെത്തി. പ്രവൃത്തിയില്‍ തെറ്റ് സംഭവിച്ചെങ്കിലും മതപരവും, നിയമപരവുമായ രീതിയില്‍ കുടുംബജീവിതം നയിക്കാന്‍ ഇരുവരും തയ്യാറായതോടെയാണ് സഹായിക്കാന്‍ രാജാവ് തയ്യാറായതെന്ന് മന്ത്രാലയം പ്രതികരിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.