CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 48 Minutes 28 Seconds Ago
Breaking Now

സഖ്യകക്ഷിയുടെ പിന്തുണയില്ലാതെ ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാസാക്കണം; ആ വെല്ലുവിളി വിജയിപ്പിക്കാന്‍ ബോറിസ് ജോണ്‍സന് മുന്നില്‍ 24 മണിക്കൂര്‍; 287 പാര്‍ട്ടി എംപിമാര്‍ പിന്തുണച്ചാലും 320 എന്ന മാജിക്ക് അക്കമെത്താന്‍ 33 പേരുടെ പിന്തുണ വേണം!

ലേബര്‍ പാര്‍ട്ടി വിമതരുടെയും പിന്തുണ തേടാനാണ് ടോറി നേതൃത്വത്തിന്റെ ശ്രമം

യൂറോപ്യന്‍ യൂണിയന്‍ കനിഞ്ഞു, ഇനി ലഭിക്കേണ്ടത് ബ്രിട്ടീഷ് എംപിമാരുടെ പിന്തുണ. പാടുപെട്ട് നേടിയ ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള അവസാനവട്ട നെട്ടോട്ടത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. തനിക്ക് പിന്നില്‍ അണിനിരക്കാത്ത പാര്‍ട്ടി എംപിമാരെ ടോറി അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്ന വിപ്പും പുറപ്പെടുവിച്ചു കഴിഞ്ഞു. 

കൈയ്യാലപ്പുറത്തെ തേങ്ങ പോലെയുള്ള കോമണ്‍സ് വോട്ടെടുപ്പിന് 'സൂപ്പര്‍ സാറ്റര്‍ഡേ' എന്ന് വിളിപ്പേര് വീണുകഴിഞ്ഞു. സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്ലാതെ കരാര്‍ പാസാക്കേണ്ട ദൗത്യത്തിലാണ് പ്രധാനമന്ത്രി. 287 ടോറി എംപിമാരുടെയും പിന്തുണ ലഭിച്ചാലും 33 മറ്റ് എംപിമാരുടെ പിന്തുണ കൂടി ലഭിച്ചാലാണ് ഭൂരിപക്ഷമായ 320 വോട്ടുകള്‍ നേടാന്‍ കഴിയുക. 

പുതിയ കരാര്‍ അംഗീകരിക്കാന്‍ എംപിമാര്‍ പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുമെന്ന് ഇയു കമ്മീഷന്‍ ജീന്‍ ക്ലോഡ് ജങ്കര്‍ മുന്നറിയിപ്പ് നല്‍കി. മൈക്കിള്‍ ഗോവ് ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ 21 മുന്‍ ടോറികളുടെ പിന്തുണ കൂടി നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. നോ ഡീല്‍ തടയാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഇവരെ വിപ്പ് പ്രകാരം പുറത്താക്കിയത്. കൂടാതെ ലേബര്‍ പാര്‍ട്ടി വിമതരുടെയും പിന്തുണ തേടാനാണ് ടോറി നേതൃത്വത്തിന്റെ ശ്രമം. 

ടോറി ബാക്ക്‌ബെഞ്ചേഴ്‌സിനെ പ്രധാനമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചാണ് പദ്ധതി വിശദമാക്കുന്നത്. ഗോവിന് പുറമെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍, ഫോറിന്‍ സെക്രട്ടറി ഡൊമനിക് റാബ് എന്നിവരുടെ ഡീല്‍ ബ്രീഫിംഗിലും ഇവരെ ഉള്‍പ്പെടുത്തുന്നുണ്ട്. തന്റെ കരാര്‍ വിശദമായി എംപിമാര്‍ പഠിച്ച് ശനിയാഴ്ച വോട്ടിനിട്ട് വിജയിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബോറിസ്. 'പാര്‍ലമെന്റ് അംഗങ്ങള്‍ ഒരുമിച്ച് നിന്ന് ഇത് സഫലമാക്കാനുള്ള സമയമായി', പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.