ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു പോകുന്നില്ലെന്ന് റിപ്പോര്‍ട്ട്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റാണ് ധോണിയുടെ ജന്മനാട്ടില്‍ നടക്കുന്നത്. ധോണിയുടെ അഭാവമാണ് ടിക്കറ്റ് വിറ്റഴിക്കാന്‍ കഴിയാത്തതെന്ന് റിപ്പോര്‍ട്ടുണ്ട്. വെറും 1500 ടിക്കറ്റാണ് ഇതുവരെ വിറ്റത്.
39000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. 200 മുതല്‍ 2000 വരെയാണ് ടിക്കറ്റ് വില. കൗണ്ടറുകളില്‍ ആളില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഏകദിനത്തില്‍ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞ് കാണികളുണ്ടായിരുന്നു. ലോകകപ്പിന് ശേഷം ധോണി കളിച്ചിട്ടില്ല.