CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 46 Minutes 39 Seconds Ago
Breaking Now

അയര്‍ലന്റിലെ തെരുവില്‍ കാര്‍ഡ്‌ബോര്‍ഡ് വിരിച്ച്, ഭക്ഷണം കഴിക്കുന്ന 5 വയസ്സുകാരന്‍; ഓണ്‍ലൈന്‍ ലോകത്തിന്റെ കണ്ണുനിറച്ച ചിത്രം കണ്ട് സഹായങ്ങളുടെ പെരുമഴ

ദി ഹോംലെസ് സ്ട്രീറ്റ് കഫെ എന്ന വോളണ്ടിയര്‍ ഗ്രൂപ്പാണ് അവരുടെ ഫേസ്ബുക്ക് പേജില്‍ ആണ്‍കുട്ടി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചത്.

വഴിയരികില്‍ ഇരുന്ന് കാര്‍ഡ്‌ബോര്‍ഡില്‍ നിന്നും ഭക്ഷണം കഴിക്കുന്ന 5 വയസ്സുള്ള ഐറിഷ് ആണ്‍കുട്ടിയുടെ ചിത്രം കണ്ട് ഓണ്‍ലൈന്‍ ലോകത്ത് വികാരങ്ങളുടെ വേലിയേറ്റം. ചിലരുടെ ഹൃദയം തകര്‍ന്നപ്പോള്‍, മറ്റ് ചിലര്‍ രോഷം കൊണ്ട് പല്ലിറുമ്മി. ചിത്രം വൈറലായതോടെ നിരവധി പേര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തി. 

ദി ഹോംലെസ് സ്ട്രീറ്റ് കഫെ എന്ന വോളണ്ടിയര്‍ ഗ്രൂപ്പാണ് അവരുടെ ഫേസ്ബുക്ക് പേജില്‍ ആണ്‍കുട്ടി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചത്. 'തിരക്കേറിയ ദിവസം കഴിഞ്ഞ് വീട്ടിലെത്തി. പക്ഷെ മനസ്സില്‍ ആ ചിത്രം എരിയുകയാണ്. ഇത് തെറ്റായ ദുഃഖരമായ കാര്യമാണ്, പക്ഷെ ഇതൊക്കെയാണ് സംഭവിക്കുന്നത്. ഇത് നമുക്ക് സ്വീകാര്യമോ?', പോസ്റ്റില്‍ കുറിച്ചു. 

സാം എന്ന ആണ്‍കുട്ടിയാണ് കാര്‍ഡ്‌ബോര്‍ഡ് ഷീറ്റ് വിരിച്ച് തന്റെ അത്താഴം കഴിച്ചതെന്ന് പോസ്റ്റ് വ്യക്തമാക്കി. ഒക്ടോബര്‍ 16ന് പങ്കുവെച്ച പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഭൂതപൂര്‍വ്വമായ പ്രതികരണം ലഭിച്ചെന്ന് വോളണ്ടിയര്‍ ഗ്രൂപ്പ് വ്യക്തമാക്കി. 

ഇതിന് പുറമെ സാമിന്റെ കൂടുതല്‍ വിവരങ്ങളും പുറത്തുവിട്ടു. സാം എമര്‍ജന്‍സി അക്കൊമഡേഷനിലാണെന്നും, സ്‌കൂളില്‍ പോകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എമര്‍ജന്‍സി അക്കൊമഡേഷനില്‍ പാചകം നടക്കാത്തത് കൊണ്ട് മകന് പോഷകാഹാരം നല്‍കാനാണ് അമ്മയുടെ പരിശ്രമം, പോസ്റ്റ് പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.