CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 4 Seconds Ago
Breaking Now

ബ്രക്‌സിറ്റ് കരാര്‍ ; പാര്‍ലമെന്റ് അംഗീകാരം നേടാനായില്ലെങ്കില്‍ കാലാവധി നീട്ടും ; യൂറോപ്യന്‍ യൂണിയന്റെ തീരുമാനം ഇങ്ങനെ

കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ കക്ഷികള്‍ ഒന്നായതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.

ബ്രക്‌സിറ്റ് നടപ്പാക്കുന്നത് ഇനിയും വൈകുമെന്ന് സൂചന. കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കാന്‍ കഴിയാതെ വന്നാല്‍ ബ്രക്‌സിറ്റിന്റെ കാലാവധി അടുത്ത വര്‍ഷം ജനുവരി 31 വരെ വൈകിപ്പിക്കും. കരാര്‍ നേരത്തെ അംഗീകരിക്കപ്പെട്ടാല്‍ ഈ വര്‍ഷം തന്നെ ബ്രക്‌സിറ്റ് നടപ്പാക്കുകയും ചെയ്യും.ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കം തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നത്.

കഴിഞ്ഞ ദിവസം കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ കക്ഷികള്‍ ഒന്നായതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. പകരം ബ്രക്‌സിറ്റ് നീട്ടണമെന്ന ബദല്‍ കരാറിന് സഭ അംഗീകാരം നല്‍കുകയും ചെയ്തു.ഇതോടെ കരാര്‍ പാസായാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോരണമെന്ന ബോറിസ് ജോണ്‍സന്റെ നിലപാടില്‍ മാറ്റം വരുത്തേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നേരത്തെ നിശ്ചയിച്ച തീയതി അവസാനിക്കാന്‍ ഒന്‍പത് ദിവസം മാത്രമേ ശേഷിക്കുന്നുക്കുന്നുള്ളു.

മുന്‍ പ്രധാന മന്ത്രി തെരേസ മേയ്ക്കും ആത്മവിശ്വാസത്തോടെ അധികാരത്തിലേറിയ പ്രധാന മന്ത്രി ബോറിസ് ജോണ്‍സണും പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താനായിട്ടില്ല. എന്നാല്‍ പുതിയ കരാര്‍ അവതരിപ്പിക്കാനാകില്ലെന്ന് ബോറിസ് ജോണ്‍സണും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുന്നത് അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

കരാറില്ലാതെ ബ്രക്‌സിറ്റ് നടപ്പിലാക്കാതിരിക്കാനുള്ള ഒക്‌ടോബര്‍ 31 എന്ന പരിധി നീട്ടി നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.