CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 51 Seconds Ago
Breaking Now

ധോണിയുടെ ഭാവിയെക്കുറിച്ച് ഗാംഗുലി മിണ്ടിയിട്ടില്ല; പുതിയ ബിസിസിഐ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ദാദയെക്കുറിച്ച് വിരാട്

ധോണിയുടെ ഭാവിയെക്കുറിച്ച് വിരാട് കോഹ്‌ലി കൃത്യമായ മറുപടി നല്‍കിയില്ല.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ഏകപക്ഷീയ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇതിനിടെയാണ് ബിസിസിഐ തലപ്പത്തേക്ക് ഇന്ത്യയുടെ ദാദ എത്തുന്നത്. പ്രസിഡന്റ് പദവിയിലേക്ക് ഉടന്‍ എത്തുന്ന സൗരവ് ഗാംഗുലിയെ താന്‍ അഭിനന്ദനം അറിയിച്ചതായി മാധ്യമപ്രവര്‍ത്തകരോട് വിരാട് വ്യക്തമാക്കി. 

ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക് വരുന്നതില്‍ ഏറെ സന്തോഷം രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കിയെങ്കിലും എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് വിരാട് കോഹ്‌ലി കൃത്യമായ മറുപടി നല്‍കിയില്ല. 

'സൗരവിനെ അഭിനന്ദനം അറിയിച്ചു. അദ്ദേഹം ബിസിസിഐ പ്രസിഡന്റായത് മഹത്തായ കാര്യമാണ്. അദ്ദേഹം ആവശ്യമുള്ള സമയത്ത് എന്നെ വിളിക്കും, നേരില്‍ കാണാന്‍ ആവശ്യപ്പെടുമ്പോള്‍ കാണും. എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് അദ്ദേഹം ഒന്നും സംസാരിച്ചിട്ടില്ല', വിരാട് പറഞ്ഞു. 

ഒക്ടോബര്‍ 24ന് ബംഗ്ലാദേശിന് എതിരെയുള്ള ഇന്ത്യയുടെ ആഭ്യന്തര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഈ വിഷയം വിരാടുമായി സംസാരിക്കുമെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. 2019 ലോകകപ്പിന് ശേഷം മുന്‍ ക്യാപ്റ്റന്‍ കൂടിയായ ധോണി ദീര്‍ഘകാല ലീവിലാണ്. ഒക്ടോബര്‍ 24ന് ആദ്യ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സെലക്ടര്‍മാര്‍ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം അഭിപ്രായം പറയാമെന്നാണ് ഗാംഗുലി പ്രതികരിച്ചിരിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.