CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes 23 Seconds Ago
Breaking Now

ദിലീപിനെ കടുക്കിയ ഗൂഢാലോചനയ്ക്ക് പിന്നില്‍ ശ്രീകുമാറാണെന്ന് ഷോണ്‍ ജോര്‍ജ്ജ് ;വേട്ടയാടിയതെന്ന് വ്യക്തമായില്ലേയെന്നും നേതാവ്

മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതോടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്ജ് രംഗത്ത്. പീഡന കേസില്‍ നടന്‍ ദിലീപിനെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയപ്പോള്‍ ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും അതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും അദ്ദേഹത്തെ വേട്ടയാടിയതാണെന്നും ഇന്ന് കാര്യങ്ങളെല്ലാം വ്യക്തമായില്ലേയെന്നും പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്.

ദൈവം എന്നൊരാള്‍ മുകളിലുണ്ട്, ഈ സംഭവങ്ങളുടെ പിന്നില്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ ഒരിക്കലും നടക്കില്ലാത്ത മഹാഭാരതം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം വഴി പ്രലോഭനങ്ങള്‍ നല്‍കി കൂടെ നിര്‍ത്തിയ കുറെ വ്യക്തികളും ചേര്‍ന്ന് ദിലീപിന്റെ കരിയര്‍ തകര്‍ക്കാന്‍ കൂടെ നിന്നുവെന്ന് പി.സി.ജോര്‍ജ് പണ്ടേ ആരോപിച്ചിരുന്നുവെന്ന് ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.

അന്ന് അതിനെ എല്ലാവരും തള്ളി പറഞ്ഞു എങ്കിലും ഇന്ന് ഏറെ കുറെ കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്. ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്ക് വേണ്ടി മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവരെ ദിലീപുമായി തെറ്റിച്ച് കൂടെ നിര്‍ത്തി അയാള്‍ കാണിച്ച് കൂട്ടിയതാണ് ഈ ഗൂഢാലോചന കുറ്റമെന്നും ഷോണ്‍ കുറിച്ചിരിക്കുകയാണ്.

ദിലീപ് പൂര്‍ണ്ണമായും നിരപരാധിയാണെന്ന് .ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നുണ്ട്, അദ്ദേഹത്തിനെതിരെയുണ്ടായ ഗുഢാലോചനയെ പറ്റി കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് പീഡന കേസില്‍ പോലും അന്ന് സംശയം രേഖപെടുത്തിയത്.

എന്നാല്‍ പീഡന കേസ് സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റകാര്‍ക്ക് ഉചിതമായ ശിക്ഷ വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. കൂടാതെ അന്ന് നടന്നിട്ടുള വിഷയങ്ങളെ സംബന്ധിച്ചും ഈ കേസിലെ ശ്രീകുമാര്‍ മേനോന്റെ ഇടപെടല്‍ സംബന്ധിച്ചും തുറന്ന് പറയാന്‍ മഞ്ജു വാര്യര്‍ തയ്യാറാകണമെന്നും അതിന് മഞ്ജുവിന് മാത്രമേ കഴിയൂവെന്നും ഷോണ്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ശ്രീകുമാര്‍ മേനോനെതിരെ കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കില്‍ അപ്!ലോഡ് ചെയ്തിരുന്ന ഒരു വീഡിയോയും ഷോണ്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് ഞാന്‍ ഇന്ന് പറഞ്ഞതല്ലെന്നും 2018 ഒക്ടോബര്‍ 11ന് പോസ്റ്റ് ചെയ്ത വീഡിയോ റീഷെയര്‍ ചെയ്തുകൊണ്ട് ഷോണ്‍ കുറിച്ചിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.