മൂന്നു ട്രെയിനുകള്‍ മുകളിലൂടെ കടന്നുപോയിട്ടും പരിക്കുകളേല്‍ക്കാതെ ട്രാക്കില്‍ കിടന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചെന്ന് കരുതിയെത്തിയ പോലീസിനെ ഞെട്ടിച്ച് ഇയാള്‍ ട്രാക്കില്‍ നിന്നെഴുന്നേറ്റ് സംസാരിച്ചു. മധ്യപ്രദേശിലാണ് സംഭവം.
ട്രാക്കില്‍ ഒരാള്‍ കിടക്കുന്നുവെന്ന് ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോള്‍ മൂന്നു ട്രെയ്‌നുകള്‍ അതേ ട്രാക് വഴി കടന്നു പോയിരുന്നു. ട്രാക്കില്‍ കിടന്നയാള്‍ മരിച്ചെന്ന് കരുതിയാണ് പോലീസ് എത്തിയത്. എന്നാല്‍ പോലീസ് വന്നതോടെ ട്രാക്കില്‍ നിന്നെഴുന്നേറ്റ് ഇയാള്‍ സംസാരിച്ചു.
ചോദ്യം ചെയ്യലില്‍ ധര്‍മ്മേന്ദ്ര എന്നാണ് പേരെന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. മദ്യലഹരിയിലായതിനാല്‍ തന്റെ മുകളിലൂടെ ട്രെയ്ന്‍ കടന്നുപോയതും ഇയാള്‍ അറിഞ്ഞില്ല. ട്രാക്കില്‍ കിടന്ന് ഉറങ്ങിപ്പോയതാകാമെന്നും പോലീസ് കരുതുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.