CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 23 Minutes 13 Seconds Ago
Breaking Now

ജോളിയുടെ കാറില്‍ രഹസ്യ അറ ; സയനൈഡ് എന്നു സംശയിക്കുന്ന വിഷ വസ്തു കണ്ടെത്തി

വിശദമായ പരിശോധനയ്ക്കായി കാറില്‍ നിന്ന് കിട്ടിയ ഓരോ വസ്തുവും അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കൂടത്തായി കൊലപാതക പരമ്പരയിലെ കേസില്‍ അറസ്റ്റിലായ ജോളിയുടെ കാറില്‍ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. ഡ്രൈവര്‍ സീറ്റിന്റെ ഇടതു ഭാഗത്തുളള രഹസ്യഅറയിലെ പെഴ്‌സില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു വിഷവസ്തു സൂക്ഷിച്ചിരുന്നത്.

വിശദമായ പരിശോധനയ്ക്കായി കാറില്‍ നിന്ന് കിട്ടിയ ഓരോ വസ്തുവും അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളില്‍ നിന്നുള്ള വിഷവസ്തു സയനൈഡെന്ന് തെളിഞ്ഞാല്‍ അന്വേഷണത്തില്‍ ഇത് പൊലീസിന് നിര്‍ണായകമായ തെളിവാകും.

ജോളിയുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലും വിശദമായ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്.

 




കൂടുതല്‍വാര്‍ത്തകള്‍.