CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 37 Seconds Ago
Breaking Now

സച്ചിനും ജീവിതത്തില്‍ തോറ്റിട്ടുണ്ട്; ആദ്യ സെലക്ഷന്‍ ട്രയല്‍സില്‍ സെലക്ഷന്‍ ഇല്ലാതെ പോയ അനുഭവം പറഞ്ഞ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ആദ്യ ശ്രമത്തില്‍ തന്നെ പരാജയപ്പെട്ടപ്പോള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാനാണ് താന്‍ ശ്രമിച്ചതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ പതിവ് വിനയത്തില്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

ജീവിതത്തില്‍ വിജയിച്ച് കാണിച്ചവരൊന്നും ജീവിതത്തില്‍ തോല്‍ക്കാത്തവരല്ല. തോറ്റ്, തോറ്റ്, തോറ്റ് ഒടുവില്‍ ജയിച്ചവരാണ് സമൂഹത്തില്‍ ഇതിഹാസങ്ങളായി മാറിയ പലരും. ക്രിക്കറ്റില്‍ ഒരു ദൈവം ഉണ്ടെങ്കില്‍ അത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ് എന്നാണ് ആരാധക വിശ്വാസം. ആ ദൈവവും തോറ്റിട്ടുണ്ട്, അതും ക്രിക്കറ്റിലേക്കുള്ള ആദ്യ സെലക്ഷനില്‍ തന്നെ!

ബാറ്റും പിടിച്ച് കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ മേലാളന്‍മാര്‍ ലാളിച്ച് വളര്‍ത്തിയ വ്യക്തിയല്ല താനെന്നാണ് മഹാരാഷ്ട്രയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെ സച്ചിന്‍ വ്യക്തമാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ പരാജയപ്പെട്ടപ്പോള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാനാണ് താന്‍ ശ്രമിച്ചതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ പതിവ് വിനയത്തില്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. 

'വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഒരു കാര്യം മാത്രമേ മനസ്സില്‍ ഉണ്ടായുള്ളൂ, ഇന്ത്യക്ക് വേണ്ടി കളിക്കുക. പതിനൊന്നാം വയസ്സിലാണ് ആ യാത്ര തുടങ്ങിയത്. ആദ്യ സെലക്ഷന്‍ ട്രയല്‍സില്‍ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തില്ല. കളി മെച്ചപ്പെടുത്താന്‍ ഉപദേശിച്ച് പറഞ്ഞുവിട്ടു', സച്ചിന്‍ പറഞ്ഞു. 

'ആ സമയത്ത് നിരാശ തോന്നി. ഞാന്‍ നന്നായി ബാറ്റ് ചെയ്‌തെന്നാണ് കരുതിയത്, പക്ഷെ സെലക്ഷന്‍ കിട്ടിയില്ല. അതിന് ശേഷം കഠിനാധ്വാനവും, ശ്രദ്ധയും, ആത്മാര്‍ത്ഥതയും വര്‍ദ്ധിപ്പിച്ചു. നിങ്ങള്‍ക്കും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെങ്കില്‍ കുറുക്കുവഴികള്‍ സഹായിക്കില്ല', സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

തന്റെ കുടുംബം, സഹോദരങ്ങള്‍, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് പുറമെ കോച്ച് അച്‌രേക്കര്‍ സാറുമാണ് തനിക്ക് ഈ യാത്രയില്‍ ഒപ്പമുണ്ടായതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.