CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 1 Seconds Ago
Breaking Now

ഞാന്‍ കളിച്ചത് 11 പേര്‍ക്കെതിരെയല്ല, 21 പേര്‍ക്കെതിരെ; പാക് ടീമിലെ വാതുവെപ്പുകാരെ കുത്തി വീണ്ടും ഷൊയിബ് അക്തര്‍

ആമിറും, ആസിഫും ഈ വാതുവെപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ സങ്കടം കൊണ്ട് മതിലില്‍ ഇടിച്ചെന്ന് 44കാരനായ പേസര്‍ പറഞ്ഞു.

'ഞാന്‍ കളത്തില്‍ നേരിട്ടത് 21 പേരെയാണ്, 11 എതിരാളികളും, 10 പേര്‍ സ്വന്തം ടീമില്‍ നിന്നുള്ളവരും', മുന്‍ പാകിസ്ഥാന്‍ അതിവേഗ താരം ഷൊയിബ് അക്തര്‍ പറഞ്ഞു. തന്റെ മുന്‍ പാക് സഹതാരങ്ങള്‍ക്കെതിരെയുള്ള വാതുവെപ്പ് ആരോപണങ്ങള്‍ വീണ്ടും കുത്തിപ്പുറത്തിട്ടാണ് അക്തറിന്റെ ആരോപണങ്ങള്‍. 

2011ല്‍ വാതുവെപ്പ് വിവാദത്തില്‍ കുടുങ്ങിയ മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ്, സല്‍മാന്‍ ഭട്ട് തുടങ്ങിയ താരങ്ങള്‍ വിലക്ക് ഏറ്റുവാങ്ങിയത് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.

'ഒരിക്കലും പാകിസ്ഥാനെ ചതിക്കാന്‍ കഴിയില്ലെന്ന വിശ്വാസക്കാരനാണ് ഞാന്‍, ഒരു വാതുവെപ്പും നടക്കില്ലെന്ന് കരുതി പക്ഷെ എന്റെ ചുറ്റിലും വാതുവെപ്പുകാരായിരുന്നു. ഞാന്‍ പോരാടിയത് 21 പേര്‍ക്കെതിരെയാണ്, 11 എതിരാളികളും, 10 പേര്‍ നമ്മുടെ ടീമിലുമായിരുന്നു. ആരാണ് വാതുവെപ്പുകാരന്‍ എന്ന് എങ്ങിനെ പറയാന്‍ കഴിയും', അക്തര്‍ പറഞ്ഞു. 

ആമിറും, ആസിഫും ഈ വാതുവെപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ സങ്കടം കൊണ്ട് മതിലില്‍ ഇടിച്ചെന്ന് 44കാരനായ പേസര്‍ പറഞ്ഞു. കുറച്ച് പണത്തിന് വേണ്ടി അവര്‍ സ്വയം വില്‍ക്കുകയായിരുന്നു, അക്തര്‍ കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.