CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 49 Seconds Ago
Breaking Now

6000 വീതം ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും, ഫിസിയോ, ഫാര്‍മസിസ്റ്റുകളെ ജോലിക്കെടുക്കും; ജിപിമാര്‍ക്ക് 50 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ടോറികളുടെ കണ്ടീഷന്‍ ഇത്രമാത്രം!

എന്‍എച്ച്എസിനെ സംരക്ഷിക്കാന്‍ ആര് മുന്നില്‍ നില്‍ക്കും എന്നത് വലിയൊരു ചോദ്യമാണ്.

എന്‍എച്ച്എസില്‍ ചികിത്സ നേടാന്‍ മണിക്കൂറുകളും, ദിവസങ്ങളും, മാസങ്ങളും വരെ കാത്തിരിക്കണമെന്നതാണ് ബ്രിട്ടനെ കുഴയ്ക്കുന്ന പ്രധാന പ്രശ്‌നം. വര്‍ഷങ്ങളായി ബജറ്റ് വെട്ടിക്കുറച്ച് എന്‍എച്ച്എസിന് സാമ്പത്തിക ബാധ്യത സൃഷ്ടിച്ചതോടെയാണ് ആരോഗ്യ സേവനരംഗത്ത് കുഴപ്പങ്ങള്‍ ആരംഭിച്ചത്. ഇതിനെല്ലാം പുറമെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ളവ തടഞ്ഞുവെയ്ക്കുകയും ചെയ്തു. 

എന്നാല്‍ ബ്രക്‌സിറ്റിലും, തെരഞ്ഞെടുപ്പിലും എന്‍എച്ച്എസിനെ സംരക്ഷിക്കാന്‍ ആര് മുന്നില്‍ നില്‍ക്കും എന്നത് വലിയൊരു ചോദ്യമാണ്. ഇക്കാര്യത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇതിനകം നടത്തിയിട്ടുള്ളത്. എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ടോറികള്‍ വ്യക്തമാക്കുന്നത്. ഇതിനായി 6000 പുതിയ ഡോക്ടര്‍മാരെ നിയോഗിച്ച് അധികമായി 50 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ സാധ്യമാക്കും. 

ഇതേ തോതില്‍ 6000 വീതം നഴ്‌സുമാരെയും, ഫിസിയോ, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെയും അടുത്ത അഞ്ച് വര്‍ഷത്തില്‍ ജോലിക്ക് നിയോഗിക്കുമെന്നാണ് ബോറിസ് ജോണ്‍സന്റെ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത്. 2.5 ബില്ല്യണ്‍ പൗണ്ട് അധികമായി ഇറക്കിയാണ് റിക്രൂട്ട്‌മെന്റ് പരിപാടി പൊടിപൊടിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് വ്യക്തമാക്കി. ഇതോടെ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ജനങ്ങള്‍ ആഴ്ചകള്‍ കാത്തിരിക്കുന്ന ദുര്യോഗം അവസാനിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വോട്ട് പിടിക്കാന്‍ ജെറമി കോര്‍ബിന്‍ ഭയം പരത്തുന്ന കഥകള്‍ പടച്ചുവിടുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ നേരത്തെ ആരോപിച്ചിരുന്നു. ഹെല്‍ത്ത് സര്‍വ്വീസിന്റെ ഭാഗങ്ങള്‍ രഹസ്യമായി വില്‍ക്കുകയാണ് ടോറികള്‍ ചെയ്യുന്നതെന്നാണ് ലേബര്‍ ആരോപിക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.