CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 35 Minutes 10 Seconds Ago
Breaking Now

കമല്‍ഹാസന്റെ കുടുംബത്തിലെ ഒരാളായോ പൂജ

കുടുംബത്തോടൊപ്പം തന്റെ അറുപത്തിയഞ്ചാം ജന്‍മദിനം ആഘോഷിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കുടുംബ ചിത്രത്തിലെ നടി പൂജ കുമാറിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

കുടുംബ ചിത്രത്തില്‍ കുടുംബത്തില്‍ ഇല്ലാത്ത ഒരാളുടെ സാന്നിധ്യം എന്തിനാണെന്നാണ് സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കമലിന്റെ പ്രൊഡക്ഷന്‍ ഹൗസ് രാജ് കമല്‍ ഇന്റര്‍നാഷണല്‍ ഉദ്ഘാടനം ചെയ്തത്. പൂജ ഈ പ്രൊഡക്ഷന്‍ ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്.

നടി ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം പൂജയുമായി കമല്‍ അടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുതാരങ്ങളും ഇത് സ്ഥീരീകരിച്ചിട്ടില്ല. വാണി ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ. 1988ല്‍ വിവാഹമോചനത്തിന് ശേഷം നടി സരികയെ വിവാഹം ചെയ്തു. 2004ല്‍ ഇരുവരും പിരിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.