CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 8 Seconds Ago
Breaking Now

സീനയുടെ വിടവാങ്ങലില്‍ വിങ്ങി സാലിസ്ബറി ; കരളലിയിക്കും ഈ മക്കളുടെ വേദന ; ആയിരങ്ങള്‍ എത്തി തങ്ങളുടെ പ്രിയ സുഹൃത്തിന് യാത്രാ മൊഴിയേകി

സാലിസ്ബറി സെന്റ് ഗ്രിഗറീസ് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 2 മണി മുതലാണ് ചടങ്ങുകള്‍ നടത്തുക.

സാലിസ്ബറി മലയാളികള്‍ തങ്ങള്‍ക്ക് പ്രിയങ്കരിയായ സീന ഷിബുവിന് ഇന്ന് യാത്രാമൊഴിയേകും. കോട്ടയം ഉഴവൂര്‍ സ്വദേശി ഷിബു ജോണിന്റെ ഭാര്യയും നഴ്‌സുമായ സീന ഷിബു (41) കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കേയാണ് മരിച്ചത്.  സാലിസ്ബറി സെന്റ് ഗ്രിഗറീസ് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 2 മണി മുതലാണ് ചടങ്ങുകള്‍ നടത്തുക.

വിടവാങ്ങല്‍ ചടങ്ങിനെത്തുന്നവര്‍ പുഷ്പവും റീത്തും ഒഴിവാക്കി ആ തുക കാന്‍സര്‍ രോഗികള്‍ക്കായുള്ള ചികിത്സാ സഹായത്തിനായി വച്ചിരിക്കുന്ന ഡൊണേഷന്‍ ബോക്‌സില്‍ നിക്ഷേപിക്കണമെന്ന് കുടുംബം അറിയിച്ചു. 

ദീര്‍ഘകാലമായി ക്യാന്‍സര്‍ പിടിയിലായിരുന്ന സീനയുടെ വിടവാങ്ങല്‍ ഉഴവൂര്‍ വാസികളേയും സാലിസ്ബറി അംഗങ്ങളേയും ഒരുപോലെ വേദനയിലാഴ്ത്തുകയാണ്.

അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുദീര്‍ഘമായ ഈ പ്രവര്‍ത്തനം കൊണ്ട് തന്നെ സാലിസ്ബറി മലയാളികള്‍ക്കിടയില്‍ വിപുലമായ സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിത്വമാണ് സീനയുടേത്. 

നിഖില്‍ (14), നിബിന്‍ (10), നീല്‍ (5) എന്നിവരാണ് സീന, ഷിബു ദമ്പതികളുടെ മക്കള്‍. സതാംപ്ടണ്‍ സെന്റ് പോള്‍ ക്‌നാനായ മിഷനില്‍ സജീവ അംഗവുമായിരുന്നു സീന. സംസ്‌കാരച്ചടങ്ങുകള്‍ നാട്ടില്‍ വെച്ച് നടത്തുമെന്നാണ് വിവരം. നാട്ടില്‍ കോട്ടയം അറുനൂറ്റിമംഗലമാണ് സീന ജനിച്ചത്.

ചടങ്ങ് നടക്കുന്ന പള്ളിയടെ അഡ്രസ്

St Gregory's church

44 st gregory ave

Salisbury SP2 7JP




കൂടുതല്‍വാര്‍ത്തകള്‍.