CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 19 Minutes 36 Seconds Ago
Breaking Now

രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ നടപടിയ്‌ക്കെതിരെ ശിവസേന നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

ശിവസേനയ്ക്കായി മുതിര്‍ന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബലിനെ വാദിക്കാനായി കോണ്‍ഗ്രസ് നിയോഗിച്ചു

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തിയ നടപടിക്കെതിരെ ശിവസേന നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്ന സുപ്രീം കോടതി രജിസ്ട്രിയോട് ആവശ്യപ്പെട്ടെങ്കിലും അടിയന്തരസാഹചര്യമില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.

ശിവസേനയ്ക്കായി മുതിര്‍ന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബലിനെ വാദിക്കാനായി കോണ്‍ഗ്രസ് നിയോഗിച്ചു. സുപ്രീംകോടതിയില്‍ കര്‍ണാടകയിലെ ജെഡിഎസ്  കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനായി വാദിച്ചത് കപില്‍ സിബലാണ്. ആദ്യം ബിജെപിയെപ്പോലെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ സമയം തന്നില്ലെന്ന ഹര്‍ജി നല്‍കിയ ശിവസേന, രാഷ്ട്രപതിഭരണത്തിന് എതിരെ രണ്ടാം ഹര്‍ജിയും നല്‍കാനൊരുങ്ങുകയാണ്.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും പ്രതിഷേധത്തിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.