CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 22 Seconds Ago
Breaking Now

ഇന്ത്യയില്‍ ചപ്പാത്തി ഉണ്ടാക്കി ചാള്‍സ് രാജകുമാരന്‍; ആചാരം പാലിച്ചത് ഗുരുദ്വാര ബംഗ്ലാ സാഹിബ് സന്ദര്‍ശനത്തിനിടെ

ഇന്ത്യയിലേക്കുള്ള ചാള്‍സ് രാജകുമാരന്റെ പത്താം സന്ദര്‍ശനമാണിത്.

ബ്രിട്ടീഷ് രാജകുമാരന്‍ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുരുദ്വാര ബംഗ്ലാ സാഹിബിലെത്തി. ആചാരപരമായ ശിരോവസ്ത്രം ധരിച്ചെത്തിയ ചാള്‍സ് രാജകുമാരനെ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി സ്വാഗതം ചെയ്തു. ഗുരുദ്വാരയില്‍ പ്രാര്‍ത്ഥിച്ചതിനൊപ്പം സിഖുകളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. 

സന്ദര്‍ശനത്തിനിടെ ഗുരുദ്വാരയില്‍ ചപ്പാത്തി നിര്‍മ്മാണത്തിലും രാജകുമാരന്‍ ഏര്‍പ്പെട്ടു. ഗുരു നാനാക് ദേവിന്റെ 550ാം ജന്മദിനാഘോഷം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ചാള്‍സ് രാജകുമാരന്റെ സന്ദര്‍ശനം. രാജ്യത്തും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സിഖ് വിശ്വാസികള്‍ ഏറെ പ്രാധാന്യത്തോടെയാണ് ജന്മദിനാഘോഷങ്ങള്‍ കൊണ്ടാടുക. 

ഇന്ത്യയിലേക്കുള്ള ചാള്‍സ് രാജകുമാരന്റെ പത്താം സന്ദര്‍ശനമാണിത്. ദേശീയ തലസ്ഥാനത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദുമായുള്ള നയതന്ത്ര ചര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യപരിപാടികളാണ് അദ്ദേഹത്തിനുള്ളത്. കോമണ്‍വെല്‍ത്തിന്റെ 'പോയിന്റ്‌സ് ഓഫ് ലൈറ്റ്' അവാര്‍ഡ് ഇന്ത്യയിലെ ജേതാക്കള്‍ക്ക് രാജകുമാരന്‍ കൈമാറുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.