CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 55 Minutes 44 Seconds Ago
Breaking Now

മാമാങ്കത്തിനായി മാറി കൊടുക്കുന്നു ; ഷൈലോക്ക് റിലീസ് തിയതി അറിയിച്ച് നിര്‍മ്മാതാവ് ബോബി ജോര്‍ജ്

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിന് എത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബര്‍ 21ല്‍ നിന്നും മാറ്റി ഡിസംബര്‍ 12 ആക്കിയിരിക്കുകയാണ്.ഇതോടെ ക്രിസ്തുമസിന് റിലീസ് ചെയ്യുവാനിരുന്ന മമ്മൂക്ക ചിത്രം ഷൈലോക്ക് റിലീസ് മാറ്റി വെക്കുകയുണ്ടായി. എന്നാല്‍ ചിത്രം മാര്‍ച്ചിലേക്ക് മാറ്റി എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഷൈലോക്കിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് പറയുന്നതിങ്ങനെ.

ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

സ്‌നേഹിതരെ ഷൈലോക്കിന്റെ എല്ലാവര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്, എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്‌നേഹത്തോടെ…

 




കൂടുതല്‍വാര്‍ത്തകള്‍.