CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 16 Seconds Ago
Breaking Now

ഫെയ്‌സ്ബുക്കിനോടും വാട്‌സ്ആപ്പിനോടും നോ പറയുക; ഹണിട്രാപ്പില്‍ കുടുങ്ങാതിരിക്കാന്‍ സൈന്യത്തിന് മുന്നറിയിപ്പ്

ഉദ്യോഗസ്ഥര്‍ അവരുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കണമെന്നും വാട്‌സാപ്പുകള്‍ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ നിന്നും വാര്‍ട്‌സ്ആപ്പില്‍ നിന്നും അകലം പാലിക്കാന്‍ സൈനികര്‍ക്ക് മുന്നറിയിപ്പ്. ഹണിട്രാപ്പ് വഴി സൈനിക രഹസ്യങ്ങള്‍ കവരാന്‍ ശ്രമം നടക്കുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. നിര്‍ണായക തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സൈന്യം സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കിയിയെന്ന്  റിപ്പോര്‍ട്ട് ചെയ്തു.

ഉദ്യോഗസ്ഥര്‍ അവരുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കണമെന്നും വാട്‌സാപ്പുകള്‍ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കരുത്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡീ ആക്ടീവ് ചെയ്യുക, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ ഔദ്യോഗിക വിവരങ്ങള്‍ ശേഖരിക്കരുത്, ഇമെയില്‍ ഉപയോഗിക്കരുത്. ഫോണുകള്‍ കോളുകള്‍ക്കും എസ്എംഎസിനും വേണ്ടി മാത്രം ഉപയോഗിക്കുക, സോഷ്യല്‍ മീഡിയ പ്രൈവസിയോടെ ഉപയോഗിക്കുക, അനാവശ്യ കമന്റുകള്‍ പാടില്ല, നിങ്ങളുടെ വിവരങ്ങള്‍ ഏതെങ്കിലും ഓപ്പണ്‍ സോര്‍സ് ഇന്റലിജന്‍സില്‍ ശേഖരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക, മെയില്‍ അക്കൗണ്ടുകള്‍ ഏതെങ്കിലും അപ്ലികേഷനുമായി കണക്ട് ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്.

ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ഫെയ്‌സ്ബുക് പ്രൊഫൈലുകളില്‍ നിന്ന് സൈനികരെ മാത്രം ലക്ഷ്യമിട്ട് ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുന്നുണ്ട്. ആര്‍മി സൈബര്‍ ഗ്രൂപ്പ് സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ വിശകലനം ചെയ്തതിന് ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.